യൂത്ത് ഇന്ത്യ ജോര്‍ജിയൻ യാത്ര സംഘടിപ്പിച്ചു
text_fieldsജിദ്ദ: യൂത്ത് ഇന്ത്യ വെസ്റ്റേൻ പ്രൊവിൻസ് ട്രാവലേഴ്സ് ക്ലബ്ബിന് കീഴിൽ നാലു ദിവസത്തെ ജോര്‍ജിയൻ യാത്ര സംഘടിപ്പിച്ചു. സൗദി ദേശീയദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച യാത്ര ജോര്‍ജിയന്‍ തലസ്ഥാനമായ തിബ്ലീസിലേക്കായിരുന്നു.
ഇവിടെ നിന്നും വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള യാത്ര ക്രമീകരിച്ചു. ആദ്യ ദിവസം മദര്‍ ഓഫ് ജോര്‍ജിയ, ഹോട്ട് സ്പ്രിങ്സ്, നാരികാല കോട്ട, ബ്രിഡ്ജ് ഓഫ് പീസ്, മെറ്റാറ്റ്സ്മിന്ഡ, ട്രിനിറ്റി ചര്‍ച്ച് തുടങ്ങിയവ സന്ദര്‍ശിച്ചു. രണ്ടാം ദിവസം സിന്വാലി അണക്കെട്ട്, അനാനൂരി കോട്ട, റിഫ്റ്റിങ് വാലി, ഗദൗരി, കാസ്ബെഗി തുടങ്ങിയവയായിരുന്നു കാഴ്ചകള്‍. മൂന്നും നാലും ദിവസങ്ങളില്‍ ജവാരി മൊണാസ്ട്രി, ഗോറി, സ്റ്റാലിന് മ്യൂസിയം, മെറ്റ്സ്ഖേറ്റ, തിബ്ലീസി സീ, ക്രോണിക്കിള്‍ ഓഫ് ജോര്‍ജിയ തുടങ്ങിയവ സംഘം സന്ദര്‍ശിച്ചു.
പതിനെട്ട് പേരടങ്ങുന്ന സംഘം യാത്ര ഹൃദ്യമാക്കാന്‍ വൈജ്ഞാനിക, വിനോദ പരിപാടികളും സംഘടിപ്പിച്ചിരുന്നു. ശൈഖ് മൂസ അവുലാന്‍, കെ.പി. ബഷീര്‍, ജാഫര്‍ പുളിക്കല്‍ എന്നിവര്‍ സൗദിയിലെ ബിസിനസ് അനുഭവങ്ങള്‍ പങ്കുവെച്ചു. അബ്ദുറസാഖ് മാസ്റ്റര്‍ നിക്ഷേപ അവസരങ്ങളും ചതിക്കുഴികളും പരിചയപ്പെടുത്തി. ഓണ്‍ലൈന്‍ സുരക്ഷയെക്കുറിച്ചും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും സിജോ മാത്യു വിശദീകരിച്ചു.
നൗഷാദ് താഴത്തെവീട്ടില്‍, മുംതാസ് മഹമൂദ്, അഷ്റഫ് കൊളക്കാടന്‍, അജിലാന്‍ അബ്ദുറഹീം തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിച്ചു. എം. അഷ്റഫ് ചിന്താവിഷയം അവതരിപ്പിച്ചു. യാത്രക്ക് യൂത്ത് ഇന്ത്യ വെസ്റ്റേണ്‍ പ്രൊവിന്‍സ് പ്രസിഡന്റ് തമീം അബ്ദുല്ല, ട്രാവലേഴ്സ് ക്ലബ് പ്രൊവിൻസ് കോഓഡിനേറ്റർ ഹിഷാം അബ്ദുല്‍ ലത്തീഫ് എന്നിവര്‍ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.