യൂത്ത് ഇന്ത്യ സൂപ്പർ കപ്പ്: ഐബി ടെക് ലാേൻറൺ എഫ്.സി ജേതാക്കൾ
text_fieldsറിയാദ്: യൂത്ത് ഇന്ത്യ റിയാദ് സംഘടിപ്പിച്ച മൂന്നാമത് സൂപ്പർ കപ്പ് ഫുട്ബാൾ ടൂർണമെൻറ് ഫൈനലിൽ ഐബി ടെക് ലാേൻറൺ എഫ്.സി വിജയിച്ചു. 'കാപ്പ കാളികാവ് ബ്രദേഴ്സി'നെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. ടൂർണമെൻറിലുടനീളം മികച്ച കളി പുറത്തെടുത്ത ലാേൻറൺ എഫ്.സി കൃത്യമായ നീക്കങ്ങളിലൂടെയും വേഗമേറിയ ആക്രമണങ്ങളിലൂടെയും എതിരാളികളെ നിഷ്പ്രഭമാക്കി. സ്ട്രൈക്കർമാരായ ഫാരിസും മുബാറക്കും നയിച്ച മുന്നേറ്റത്തിന് സ്റ്റോപ്പർ ബാക്ക് ഷിബുവും പ്രതിരോധനിരയും മികച്ച പിന്തുണ നൽകി.
കാൽപന്തുകളിയുടെ മനോഹാരിതയും പുതുതലമുറ അതിനോട് പുലർത്തുന്ന ആത്മാർഥതയുമാണ് രണ്ടാഴ്ച നീണ്ടുനിന്ന മത്സരങ്ങളിലുടനീളം വീക്ഷിച്ചത്. കടുത്ത തണുപ്പിെൻറ സാന്നിധ്യത്തിലും ഫുട്ബാൾ ലഹരിയുടെ ചൂടിലായിരുന്നു കളിക്കാരും കളിക്കമ്പക്കാരും. 16 ടീമുകൾ മാറ്റുരച്ച ടൂർണമെൻറിൽ ക്വാർട്ടറും സെമിയുമടക്കം ഏഴ് കളികളാണ് വെള്ളിയാഴ്ച റിയാദ് ഇസ്കാൻ 'യൂത്ത് ഇന്ത്യ സ്റ്റേഡിയ'ത്തിൽ നടന്നത്.
അറേബ്യൻ ചലഞ്ചേഴ്സ്, റോയൽ ഫോക്കസ്, വെർച്വൽ സുലൈ എഫ്.സി, ഹാഫ് ലൈറ്റ് എഫ്.സി, അസീസിയ സോക്കർ, മൻസൂർ റബിഅ എന്നിവരായിരുന്നു ക്വാർട്ടറിലെത്തിയ മറ്റു ടീമുകൾ. ലാേൻറാൺ എഫ്.സി, ഹാഫ് ലൈറ്റ് എഫ്.സിയെയും കാപ്പ കാളികാവ് ബ്രദേഴ്സ്, വെർച്വൽ സുലൈ എഫ്.സിയെയുമാണ് സെമി ഫൈനലിൽ നേരിട്ടത്. 'പ്രാൺ' ബംഗ്ലാദേശും 'യൂത്ത് ഇന്ത്യ' റിയാദും തമ്മിൽ നടന്ന സൗഹൃദ പോരാട്ടത്തിൽ യൂത്ത് ഇന്ത്യ റിയാദ് വിജയിച്ചു. അമ്പയർമാരായ നൗഷാദ്, ശരീഫ്, മജീദ്, നസീം എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.ടൂർണമെൻറിലെ മികച്ച ഡിഫൻഡറായി കാപ്പയിലെ റാഫി, ഗോൾ കീപ്പറായി മുജീബ് (കാപ്പ), കളിക്കാരനായി ഫാരിസ് (ലാേൻറൺ) എന്നിവരെ തിരഞ്ഞെടുത്തു. ആറു ഗോളുകൾ നേടിയ മുബാറക്കാണ് (ലാേൻറാൺ എഫ്.സി) ടോപ്സ്കോറർ.ബെസ്റ്റ് ഡിസിപ്ലിൻ പ്ലെയറായി റാഫിയും (കാപ്പ കാളികാവ്) ഫെയർപ്ലേ അവാർഡ് സുലൈ എഫ്.സിയും കരസ്ഥമാക്കി.
വിജയികൾക്ക് സൈഫു കരളായി (റിഫ സെക്ര.), താജുദ്ദീൻ ഓമശ്ശേരി (തനിമ പ്രസിഡൻറ്), മുജീബ് ഉപ്പട (കെ.എം.സി.സി), തൗഫീഖ് റഹ്മാൻ മങ്കട (യൂത്ത് ഇന്ത്യ പ്രസി.), ഡോ. ജെസ്നീർ, മുഹമ്മദ് അനസ് (ജരീർ മെഡിക്കൽസ്), ഇംതിയാസ്, നൗഷാദ് ഷക്കീൽ തിരൂർക്കാട്, അബ്ദുൽകരീം പയ്യനാട് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.റിഫ അമ്പയറിങ് പാനൽ അംഗം ഫൈസൽ പാഴൂർ, സാങ്കേതിക സഹായം നൽകിയ ഷക്കീൽ തിരൂർക്കാട്, ഡിസൈനർ അമീൻ എന്നിവരെ ടൂർണമെൻറ് കമ്മിറ്റി പ്രത്യേക ഫലകങ്ങൾ നൽകി ആദരിച്ചു. ഫൈനൽ ജേതാക്കൾക്കുള്ള ട്രോഫി കിംസ് ജരീർ മെഡിക്കൽസ് മാനേജിങ് ഡയറക്ടർ ഫാഹിദ് നീലഞ്ചേരിയും കാഷ് പ്രൈസ് 'പ്രാൺ' മാനേജർ അവലാദ് ഹുസൈനും സമ്മാനിച്ചു. റണ്ണേഴ്സിനുള്ള കപ്പും കാഷ് പ്രൈസും എഫ്.എം.എസ് ലോജിസ്റ്റിക്സ് ഡയറക്ടർ നൗഷാദ് നൽകി.
മത്സരങ്ങൾക്ക് കൊഴുപ്പേകാൻ 'മൗലിക ഡാൻസ് അക്കാദമി' റിയാദ് നൃത്തവിദ്യാലയത്തിലെ കുട്ടികൾ അവതരിപ്പിച്ച നൃത്തപരിപാടികൾ അരങ്ങേറി. കുട്ടികൾക്കും കൊറിയോഗ്രാഫർ നീതുനിഥിനും സംഘാടകർ സ്നേഹ സമ്മാനങ്ങൾ നൽകി. 'ഹൃദയാഘാതം വരുമ്പോൾ നൽകേണ്ട പ്രാഥമിക ചികിത്സ'യെ കുറിച്ച് ഡോ. ജസ്നീർ നടത്തിയ പ്രഭാഷണം ഏറെ ശ്രദ്ധേയമായി. ലക്കി കൂപ്പൺ ജേതാക്കൾക്കുള്ള സമ്മാനവിതരണവും ഫൈനലിനോടനുബന്ധിച്ച് നടന്നു. ടൂർണമെൻറ് കമ്മിറ്റി മാനേജർ അബ്ദുൽ കരീം പയ്യനാട്, ചീഫ് കോഓഡിനേറ്റർമാരായ നബീൽ പാഴൂർ, അനസ് മാള വളൻറിയർ വിഭാഗത്തിലെ ഫൈസൽ കൊല്ലം, റിയാസ് മാവുണ്ടരി എന്നിവർ നേതൃത്വം നൽകി. ആഷിഖ്, അനസ് പുവത്തി, നഷീദ് പാഴൂർ, മുജീബ് (ഒഫീഷ്യൽസ്), ഇർഷാദ്, ശാഹുൽ (സാമ്പത്തികം), ശംസു ചേളാരി (റിഫ്രഷ്മെൻറ്), അസ്ലം ഖാൻ, ഷിബു (ഗിഫ്റ്റ്), മുഹമ്മദ് ഖൈസ്(കൂപ്പൺ), റുബൈസ്, ആബിദ്, ഇണ്ണി, ഷാജു (വെന്യൂ), റിയാസ് കോച്ച്, നാച്ചു, നിയാസ്, കബീർ (സാങ്കേതിക സഹായം), റിയാദ്, റഷീദ്, ഷഫീഖ് (ടീം അറേഞ്ച്മെൻറ്), അഹ്ഫാൻ (സൗണ്ട്സ്) എന്നിവർ വിവിധ വകുപ്പുകളുടെ ഏകോപനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.