യൂത്ത് ഇന്ത്യ വെസ്റ്റേൺ പ്രൊവിൻസ് ഇഫ്താർ സംഗമം
text_fieldsജിദ്ദ: യൂത്ത് ഇന്ത്യ വെസ്റ്റേൺ പ്രൊവിൻസ് സംഘടിപ്പിച്ച ഇഫ്താർ വിരുന്ന് ഇന്ത്യയിൽ നടന്നുവരുന്ന ഫാഷിസത്തിനെതിരെയും കാവിവത്കരണത്തിനെതിരെയുമുള്ള ഐക്യസംഗമമായി. ജിദ്ദ സീസൺ റസ്റ്റാറന്റിൽ നടന്ന പരിപാടിയിൽ വിവിധ മത സാമൂഹിക സാംസ്കാരിക മേഖലകളിലെ യുവനേതാക്കളാണ് പങ്കെടുത്തത്.
ഏകപക്ഷീയമായ വംശീയ ഉന്മൂലനം ലക്ഷ്യംവെച്ചുള്ള പ്രവർത്തനമാണ് ഇന്ത്യൻ മുസ്ലിംകൾക്കെതിരെ ഭരണകൂടം നടത്തുന്നതെന്നും ഇതിനെതിരെ യോജിച്ച പ്രവർത്തനം അനിവാര്യമാണെന്നും പരിപാടിയിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. ഉമ്മർ ഫാറൂഖ് പാലോട് റമദാൻ സന്ദേശം നൽകി.
ജാഫർ ചാലിയിൽ (ഫിറ്റ്), നിദാൽ (ഫോക്കസ്), സൽമാൻ ദാരിമി (വിഖായ), അർഷദ് (ഒ.ഐ.സി.സി), റഹീം ഒതുക്കുങ്ങൽ (പ്രവാസി സാംസ്കാരിക വേദി) എന്നിവർ സംസാരിച്ചു.
വിവിധ സംഘടനകളെ പ്രതിനിധാനം ചെയ്ത് ഷിബു, ഹാഫിസ് മഞ്ചേരി, സാലിഹ്, ഫിറോസ്, ഫൈറോസ് എന്നിവരും പരിപാടിയിൽ പങ്കെടുത്തു. യൂത്ത് ഇന്ത്യ പ്രസിഡന്റ് കെ.പി. തമീം അധ്യക്ഷത വഹിച്ചു. യൂത്ത് ഇന്ത്യ സഹ രക്ഷാധികാരി സി.എച്ച്. ബഷീർ സമാപന പ്രഭാഷണം നിർവഹിച്ചു.
സെക്രട്ടറി സാബിത്ത് മഞ്ചേരി നന്ദി പറഞ്ഞു. റാഷിദ്, ഹിഷാം ഇർഫാൻ, ഷാഹിദ്, സൽജാസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.