യൂസുഫ് ബിൻ അബ്ദുല്ല അൽബുൻയാൻ പുതിയ വിദ്യാഭ്യാസമന്ത്രി
text_fieldsജിദ്ദ: സൗദി അറേബ്യയുടെ പുതിയ വിദ്യാഭ്യാസമന്ത്രിയായി നിയമിതനായ യൂസുഫ് ബിൻ അബ്ദുല്ല അൽബുൻയാൻ 2021ൽ മധ്യപൗരസ്ത്യ മേഖലയിലെ ഏറ്റവും ശക്തരായ കമ്പനി സി.ഇ.ഒമാരുടെ പട്ടികയിൽ ഇടംപിടിച്ച ആളാണ്. സൗദി ബേസിക് ഇൻഡസ്ട്രീസ് കമ്പനി (സാബിക്) വൈസ് ചെയർമാനും സി.ഇ.ഒയുമായിരുന്നു.
1987ൽ ഇമാം മുഹമ്മദ് ബിൻ സഊദ് ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയിൽനിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബാച്ചിലർ ബിരുദവും 1996ൽ വ്യവസായ മാനേജ്‌മെൻറിൽ ബിരുദാനന്തര ബിരുദവും നേടി.
പുതിയ പ്രതിരോധമന്ത്രി അമീർ ഖാലിദ് ബിൻ സൽമാൻ
പിന്നീട് സാബിക്കിലും അതിെൻറ വിവിധ അനുബന്ധ സ്ഥാപനങ്ങളിലുമായി നിരവധി പദവികളിൽ അൽബുൻയാൻ പ്രവർത്തിച്ചു. സാബിക് റിയാദ് ഹെഡ് ഓഫിസിൽ ടെക്സ്റ്റൈൽ ഇൻറർമീഡിയറ്റുകളുടെ ജനറൽ മാനേജർ സ്ഥാനംവഹിച്ചു.
തുടർന്ന് രണ്ടുവർഷം തുടർച്ചയായി യു.എസിലെ ഹൂസ്റ്റണിൽ പ്രവർത്തിക്കുന്ന 'സാബിക് അമേരിക്ക'യുടെ ജനറൽ മാനേജരായി. മൂന്നു വർഷം സാബിക് ഏഷ്യ പസഫിക്കിെൻറ ജനറൽ മാനേജർ, സാബിക് ചീഫ് ഹ്യൂമൻ റിസോഴ്‌സ് ഓഫിസർ, ഫിനാൻസ് എക്സിക്യൂട്ടിവ് വൈസ് പ്രസിഡൻറ് എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു. 2015 മുതൽ സാബിക് സി.ഇ.ഒയും ഡയറക്ടർ ബോർഡ് വൈസ് ചെയർമാനുമായി പ്രവർത്തിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.