വിലക്ക് നീക്കി: എയർ ഇന്ത്യ വിമാനങ്ങളില്‍ സംസം കൊണ്ടുപോകാം
text_fieldsജിദ്ദ: ജിദ്ദയില്‍ നിന്നുള്ള എയർ ഇന്ത്യ വിമാനങ്ങളില്‍ സംസം കാനുകൾക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയ നടപ ടി അധികൃതർ പിൻവലിച്ചു. ജിദ്ദയില്‍ നിന്ന് ഹൈദരാബാദ്, മുംബൈ സെക്ടറുകളിലേക്ക് സര്‍വ്വീസ് നടത്തുന്ന എ.ഐ 966 നമ്പര്‍ വിമാനത്തിലും, ജിദ്ദ- കൊച്ചി സെക്ടറില്‍ സര്‍വ്വീസ് നടത്തുന്ന എ.ഐ.964 നമ്പര്‍ വിമാനത്തിലുമാണ് സെപ്തംബര്‍ 15 വരെ വിലക്ക് ഏർപെടുത്തിയത്.
സെപ്തംബര്‍ 15 വരെയായിരുന്നു നിയന്ത്രണം . വലിയ വിമാനങ്ങള്‍ ഹജ്ജ് സര്‍വ്വീസുകള്‍ക്കായി പിന്‍വലിച്ച് പകരം ഇടത്തരം വിമാനങ്ങള്‍ ഉപയോഗിച്ച് സര്‍വ്വീസ് നടത്തുന്നതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത് എന്നായിരുന്നു വിശദീകരണം. ഇത് പക്ഷെ യാത്രക്കാർക്ക് പ്രയാസമുണ്ടാക്കി. യാത്രക്കാരുടെ പ്രയാസത്തിൽ ഖേദം പ്രകടിപ്പിച്ചാണ് എയർ ഇന്ത്യ നിയന്ത്രണം നീക്കി പുതിയ സർക്കുലർ പുറപ്പെടുവിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.