ജനവാസ മേഖലകളുടെ പരിസരങ്ങളിൽ മൃഗശാലകൾ സ്ഥാപിക്കരുത്
text_fieldsറിയാദ്: സൗദി അറേബ്യയിൽ ജനവാസ മേഖലകളുടെ പരിസരങ്ങളിലും വ്യവസായിക മേഖലകളിലും മൃഗശാലകൾ സ്ഥാപിക്കുന്നത് നിരോധിച്ചു. മൃഗശാലകൾക്കായി മുനിസിപ്പൽ മന്ത്രാലയം പുറത്തിറക്കിയ നിയമാവലിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ വിനോദം, പരിസ്ഥിതി അല്ലെങ്കിൽ വാണിജ്യ ആവശ്യങ്ങൾക്കായി നിയുക്തമാക്കിയ സ്ഥലങ്ങളിലും പ്രകൃതിദത്ത റിസർവുകളിലും മൃഗശാല സ്ഥാപിക്കാൻ അനുവാദമുണ്ട്. ഈ മേഖലയിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവരെ സഹായിക്കുന്നതിനും ദൃശ്യ വൈകല്യം ഒഴിവാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണിത്.
മൃഗശാല സ്ഥാപിക്കുന്ന പ്രദേശങ്ങളിൽ ആളുകളുടെ സുഗമമായ സഞ്ചാരത്തിന് ഹൈവേയുമായി ബന്ധിപ്പിക്കുന്ന ഒരു റോഡ് ഉണ്ടാകണം. വെള്ളപ്പൊക്കമുണ്ടആകാൻ സാധ്യതയുള്ള സ്ഥലങ്ങൾ, വെള്ളച്ചാലുകൾ, ജലാശയങ്ങൾ, കുഴൽക്കിണറുകൾ എന്നിവയുടെ അതിരുകൾക്ക് പുറത്തായിരിക്കണം മൃഗശാലയുടെ സ്ഥാനം. ഒരു മൃഗശാലക്ക് ഒന്നിലധികം പാർക്കിങ് സ്ഥലങ്ങളുണ്ടായിരിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.