Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകോവിഡ്​ ബാധിതരുടെ...

കോവിഡ്​ ബാധിതരുടെ ഗ്രാഫ്​ വീണ്ടും മുകളിലേക്ക്​

text_fields
bookmark_border
കോവിഡ്​ ബാധിതരുടെ ഗ്രാഫ്​ വീണ്ടും മുകളിലേക്ക്​
cancel

ദുബൈ: കോവിഡിൽ നിന്ന്​ അതിവേഗം കരകയറുന്ന യു.എ.ഇയിൽ​ രോഗബാധിതരുടെ ഗ്രാഫ്​ വീണ്ടും ഉയരുന്നു. കഴിഞ്ഞയാഴ്​ചയെ അപേക്ഷിച്ച്​ നാലു ദിവസമായി കോവിഡ്​ ബാധിതരുടെ എണ്ണത്തിൽ കാര്യമായ വർധനവുണ്ടായിട്ടുണ്ട്​. ഞായർ 210, തിങ്കൾ 229, ചൊവ്വ 365, ബുധൻ 435 എന്നിങ്ങനെയാണ്​ നാലു​ ദിവസങ്ങൾക്കിടെ റിപ്പോർട്ട്​ ചെയ്​തത്​. കഴിഞ്ഞയാഴ്​ച 179 പേർക്ക്​ മാ​ത്രം റിപ്പോർട്ട്​ ചെയ്​ത സ്​ഥാനത്താണ്​ ഇരട്ടിയിലധികമായി ഉയർന്നത്​. രോഗമുക്​തരുടെ എണ്ണം കുറയുന്നുമുണ്ട്​. രോഗബാധിതരുടെ എണ്ണം കുറഞ്ഞതോടെ ജനങ്ങൾ അശ്രദ്ധമായി പുറത്തിറങ്ങുന്നതും ഒത്തുചേരൽ തുടങ്ങിയതുമാണ്​ രോഗികളുടെ എണ്ണം വർധിക്കാൻ കാരണമായത്​. 6000ൽ താഴെ രോഗികൾ മാത്രമുണ്ടായിരുന്ന രാജ്യത്ത്​ ചികിത്സയിലുള്ളവരുടെ എണ്ണം 7000ന്​ അടുത്തേക്ക്​ ഉയർത്തു.

ഇതുവരെ 60 ലക്ഷം പേരെ പരിശോധനക്ക്​ വിധേയമാക്കി. അതേസയം, രോഗം വീണ്ടും വ്യാപിക്കാൻ തുടങ്ങിയതോടെ മുന്നറിയിപ്പുമായി ആരോഗ്യ,-രോഗപ്രതിരോധ മന്ത്രാലയം രംഗത്തുവന്നു. കോവിഡ്​ വൈറസ്​ ഇവിടെ തന്നെയു െണ്ടന്നും ഒത്തുചേരലാണ്​ രോഗികളുടെ എണ്ണം വർധിക്കാൻ കാരണമെന്നും ആരോഗ്യമന്ത്രി അബ്​ദുറഹ്മാൻ അൽ ഉവൈസി പറഞ്ഞു. നാലു പേരിൽ കൂടുതൽ ഒത്തുചേരരുത്​. വീട്ടിലാണെങ്കിൽ പോലും 20 പേർ ഒത്തുചേർന്ന് ആഘോഷങ്ങൾ ഒരുക്കുന്നത് അപകടകരമാണെന്നും ആരോഗ്യപ്രവർത്തകർ മുന്നറിയിപ്പ്​ നൽകി. യു.എ.ഇയിലെ കോവിഡ്​ ബാധിതർ: പുതുതായി സ്​ഥിരീകരിച്ചത്​: 435 ​രോഗമുക്​തർ: 113 മരണം: 01 ആ​കെ രോഗികൾ: 65,341 ആകെ മരണം: 367 ആകെ രോഗമുക്​തർ: 58,022 ചികിത്സയിലുള്ളവർ: 6952

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE News#covid#gulf news
Next Story