Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightബൈറൂത്തിന്​...

ബൈറൂത്തിന്​ കൈത്താങ്ങ്​: കാദറി​െൻറ കുഞ്ഞു ബൈക്കിന് ​34,000 ദിർഹം

text_fields
bookmark_border
ബൈറൂത്തിന്​ കൈത്താങ്ങ്​: കാദറി​െൻറ കുഞ്ഞു ബൈക്കിന് ​34,000 ദിർഹം
cancel
camera_alt

ലേലത്തിൽവെച്ച കുഞ്ഞൻ ബൈക്കിനൊപ്പം അബ്​ദുൽ കാദർ

ദുബൈ: ഉപയോഗശൂന്യമായി ഉപേക്ഷിക്കപ്പെട്ട ഉപകരണങ്ങൾ ചേർത്തുവെച്ച്​ അബ്​ദുൽ കാദർ പണിതെടുത്ത കുഞ്ഞു ബൈക്ക്​ ബൈ​റൂത്തിലെ ദുരിതഭൂമിയിൽ സാന്ത്വനമേകും. ലബനാനിലേക്ക്​ സഹായമെത്തിക്കാൻ ഹിൽറ്റി ടൂൾസ്​ കമ്പനി നടത്തിയ ഓൺലൈൻ ലേലത്തിലാണ്​ കണ്ണൂർ പുതിയങ്ങാടി ഇട്ടമ്മൽ സ്വദേശി അബ്​ദുൽ കാദർ കുട്ടിയസ​ൻെറ കുഞ്ഞു ബൈക്കിന്​ 34,000 ദിർഹം കിട്ടിയത്​. ലബനാൻ ചാരിറ്റി ഫണ്ടിലേക്ക്​ തുക സ്വരൂപിക്കാൻ കമ്പനി ജീവനക്കാർക്കിടയിലായിരുന്നു ലേലം. ഈ സ്​ഥാപനത്തിലെ ജീവനക്കാരനായ കാദർ തയാറാക്കിയ ബൈക്ക് ഓൺലൈൻ ലേലത്തിൽ വന്നതോടെ വാശിയേറിയ ലേലം വിളി അരങ്ങേറി. ലോകത്തി​ൻെറ വിവിധ ഭാഗങ്ങളിലുള്ള ജീവനക്കാർ പ​ങ്കെടുത്തു. 800 ദിർഹമിനായിരുന്നു ലേലം തുടങ്ങിയത്​. ഒടുവിൽ സ്വിറ്റ്​സർലൻഡുകാരനായ ജനറൽ മാനേജർ 34,000 ദിർഹമിന്​ ലേലം ഉറപ്പിക്കുകയായിരുന്നു.

ഇതുൾ​പ്പെടെ രണ്ടുലക്ഷം ദിർഹം ലബനാൻ ചാരിറ്റി ഫണ്ടിലേക്ക്​ കൈമാറാനാണ്​ കമ്പനിയുടെ തീരുമാനം. മൂന്നു​ കിലോയോളം ഭാരമുണ്ട്​ കുഞ്ഞൻ ബൈക്കിന്​. കമ്പനിയിലെ മെയിൻ ടെക്​നീഷ്യനായ കാദറിന്​ ബൈക്ക്​ നിർമിക്കുന്നതിനോടുള്ള കൗതുകം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. വർഷങ്ങൾക്ക്​ മുമ്പ്​​ സ്വന്തമായി ബുള്ളറ്റ്​ ഉണ്ടാക്കിയ ആളാണ്​ ഈ കണ്ണൂരുകാരൻ. ബുള്ളറ്റി​ൻെറ എൻജിൻ വാങ്ങിയ ശേഷം പഴയ വാഹനങ്ങളുടെ സ്​പെയർ പാർട്​സുകൾ സ്വരുക്കൂട്ടി ബൈക്ക്​ നിർമിക്കുകയായിരുന്നു. ​കാറി​ൻെറ സ്​പെയറുകൾ പോലും ബൈക്കിനായി ഉപയോഗിച്ചു. ഹാർ​ലി ഡേവിസൺ മോഡലിൽ നിർമിച്ച ബുള്ളറ്റ്​ നാട്ടിലെ താരമായിരുന്നു. ഉപയോഗ ശൂന്യമായി നശിക്കേണ്ടെന്നു​ കരുതി ബുള്ളറ്റ്​ വിറ്റൊഴിവാക്കി. 20 വർഷം മുമ്പ്​​ സ്​കൂളിൽ പഠിക്കുന്ന കാലത്ത്​ മണ്ണ്​ അരിക്കുന്ന യ​​ന്ത്രം ഉണ്ടാക്കി കാദർ വാർത്തകളിൽ ഇടം​പിടിച്ചിരുന്നു.

ദുബൈയിലെ അറബിയുടെ വീട്ടിൽ മൊബൈൽ ഫോൺ വഴി നിയന്ത്രിക്കാവുന്ന ഗേറ്റും നിർമിച്ചിട്ടുണ്ട്​. നാട്ടിലെത്തി മരങ്ങൾ ഉപയോഗിക്കാതെ സ്​റ്റീലി​ൻെറ സഹായത്തോടെ വീട്​ നിർമിക്കാനാണ്​ അടുത്ത ലക്ഷ്യം. 50 ലക്ഷത്തി​ൻെറ വീട്​ പകുതി ചെലവിൽ പണിയാമെന്നാണ്​ കാദർ പറയുന്നത്​. എസ്​.എസ്​.എൽ.സി കഴിഞ്ഞ്​ ഹൈദരാബാദിൽ പോയി പോളി ടെക്​നിക്​ പഠിച്ചതാണ്​ ജീവിതത്തിൽ വഴിത്തിരിവായത്​. രണ്ടു​ പതിറ്റാണ്ടായി ദുബൈയിലുള്ള കാദർ വൈകാതെ പ്രവാസം അവസാനിപ്പിച്ച്​ നാട്ടിലേക്ക്​ മടങ്ങാനുള്ള പദ്ധതിയിലാണ്​. 'ഉമ്മയോടും കുടുംബത്തോടുമൊപ്പം കുറച്ചു നാൾ ജീവിക്കണം'-അതാണ്​ കാദറി​ൻെറ ഇനിയുള്ള ആഗ്രഹം. abdul khadar with his bike ലേലത്തിൽവെച്ച കുഞ്ഞൻ ബൈക്കിനൊപ്പം അബ്​ദുൽ കാദർ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE News#gulf news#small bike#abdul kader
Next Story