റാസൽഖൈമയിൽ എത്തുന്നവർക്ക് 10 ദിവസം ക്വാറൻറീൻ
text_fieldsഎക്സ്പോ വിസയുള്ളവർക്ക് മടങ്ങിവരാൻ ജി.ഡി.ആർ.എഫ്.എ, ഐ.സി.എ അനുമതി ആവശ്യമില്ല
ദുബൈ: ഇന്ത്യയിൽനിന്ന് റാസൽഖൈമ വിമാനത്താവളത്തിൽ എത്തുന്നവർക്ക് പത്ത് ദിവസം ഹോം ക്വാറൻറീൻ വേണമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. നാലാം ദിവസവും എട്ടാം ദിവസവും കോവിഡ് പരിശോധന നടത്തണം.
അബൂദബി വിമാനത്താവളത്തിൽ എത്തുന്നവർക്ക് 12 ദിവസം ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീനോ ഹോം ക്വാറൻറീനോ വേണം. ആറാം ദിവസവും 11ാം ദിവസവും കോവിഡ് പരിശോധന നടത്തണം. രണ്ട് വിമാനത്താവളങ്ങളിലുമെത്തുന്നവർ കോവിഡ് ട്രാക്കിങ് വാച്ച് ധരിക്കണമെന്നും എയർലൈനിെൻറ നിർദേശത്തിൽ പറയുന്നു. അതേസമയം ദുബൈ, ഷാർജ വിമാനത്താവളങ്ങളിലിറങ്ങുന്നവർക്ക് ക്വാറൻറീൻ നിർദേശിക്കുന്നില്ല. എക്സ്പോ 2020 വിസയുള്ളവർക്ക് യു.എ.ഇയിലേക്ക് മടങ്ങിവരാൻ ജി.ഡി.ആർ.എഫ്.എയുടെയോ ഐ.സി.എയുടെയോ അനുമതി ആവശ്യമില്ല.
എന്നാൽ, മറ്റ് വിസയിലുള്ള ദുബൈ യാത്രികർ ജി.ഡി.ആർ.എഫ്.എയുടെയും മറ്റ് എമിറേറ്റിലെ വിസക്കാർ ഐ.സി.എയുടെയും അനുമതി നേടണം.
48 മണിക്കൂറിനുള്ളിലെടുത്ത ആർ.ടി.പി.സി.ആർ പരിശോധന ഫലവും നാല് മണിക്കൂറിനുള്ളിലെടുത്ത റാപിഡ് പി.സി.ആർ ഫലവും ഹാജരാക്കണം.
റാപിഡ് പി.സി.ആർ പരിശോധനയുള്ളതിനാൽ യാത്രക്ക് ആറ് മണിക്കൂർ മുമ്പ് വിമാനത്താവളത്തിൽ റിപ്പോർട്ട് ചെയ്യണമെന്നും എയർഇന്ത്യ എക്സ്പ്രസ് അറിയിച്ചു. അതേസമയം, ആറ് മണിക്കൂർ മുമ്പ് വിമാനത്താവളത്തിൽ എത്തുന്ന യാത്രികരിൽ പലരെയും വിമാനത്താവളത്തിനുള്ളിലേക്ക് കടത്തിവിടുന്നില്ലെന്ന് ആക്ഷേപമുണ്ട്. യാത്രക്ക് നാല് മണിക്കൂർ മുമ്പ് മാത്രമാണ് പലർക്കും പ്രവേശനം അനുവദിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.