Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right...

ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് 10 ല​ക്ഷം ന​ൽ​കും -ഓ​ർ​മ

text_fields
bookmark_border
Wayanad Landslide
cancel
camera_alt

വയനാട്ടിലെ ദുരന്തമുഖത്ത് രക്ഷാപ്രവർത്തനം നടത്തുന്നവർ

ദു​ബൈ: കേ​ര​ള​ത്തി​ൽ കാ​ല​വ​ർ​ഷ​ക്കെ​ടു​തി​മൂ​ലം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​രെ സ​ഹാ​യി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക്​ അ​ടി​യ​ന്ത​ര​മാ​യി 10 ല​ക്ഷം രൂ​പ ന​ൽ​കു​​മെ​ന്ന്​ ‘ഓ​ർ​മ’ അ​റി​യി​ച്ചു. അ​തോ​ടൊ​പ്പം നാ​ട്ടി​ലു​ള്ള ഓ​ർ​മ പ്ര​വ​ർ​ത്ത​ക​ർ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മു​ന്നി​ട്ടി​റ​ങ്ങ​ണ​മെ​ന്നും സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​​മെ​ന്നും ഓ​ർ​മ ഭാ​ര​വാ​ഹി​ക​ൾ പ്ര​സ്താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

ഈ ​ദു​രി​ത​ത്തെ നേ​രി​ടാ​ൻ കേ​ന്ദ്രം അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യം കേ​ര​ള​ത്തി​ന് പ്ര​ഖ്യാ​പി​ക്ക​ണം. ഇ​ക്കാ​ര്യ​ത്തി​ൽ എ​ല്ലാ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും കേ​ന്ദ്ര​ത്തി​ന്മേ​ൽ സ​മ്മ​ർ​ദം ചെ​ലു​ത്ത​ണം. കേ​ര​ള സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​വും ഏ​കോ​പ​ന​വും അ​ഭി​ന​ന്ദാ​നാ​ർ​ഹ​മാ​ണ്.

സ്വ​ജീ​വ​ൻ​പോ​ലും പ​ണ​യം വെ​ച്ച് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന സൈ​നി​ക​ർ അ​ട​ക്ക​മു​ള്ള ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രെ അ​ഭി​വാ​ദ്യം ചെ​യ്യു​ന്നു. ജീ​വ​ൻ പൊ​ലി​ഞ്ഞ സ​ഹോ​ദ​ര​ങ്ങ​ളു​ടെ വേ​ർ​പാ​ടി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsWayanad Landslide
News Summary - 10 lakh will be given to disaster fund - Orma
Next Story