ദുബൈയിൽ 10 പ്രോപ്പർട്ടി ഉടമകൾക്ക് വിലക്ക്
text_fieldsദുബൈ: എമിറേറ്റിൽ 10 പ്രോപ്പർട്ടി ഉടമകൾക്ക് താൽക്കാലിക പ്രവർത്തന വിലക്കേർപ്പെടുത്തി ദുബൈ ലാൻഡ് ഡിപ്പാർട്മെന്റ് (ഡി.എൽ.ഡി). ഫ്ലാറ്റുകളിൽ അനുവദനീയമായതിൽ കൂടുതൽ ആളുകൾ താമസിക്കുന്നുണ്ട്.
അതിനാൽ താമസക്കാരുടെ ആരോഗ്യ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ കമ്പനികളെ ഫ്ലാറ്റുകളും വില്ലകളും പാട്ടത്തിന് നൽകുന്നതിൽ നിന്ന് വിലക്കിയതെന്ന് ഡി.എൽ.ഡി അറിയിച്ചു. വിലക്കുള്ള കമ്പനികളുടെ വിശദാംശങ്ങൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.
ഉദ്യോഗസ്ഥർ നടത്തിയ തുടർച്ചയായ പരിശോധനകളിൽ നിയമലംഘനങ്ങൾ ആവർത്തിച്ചതായി കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടിയെന്ന് അധികൃതർ എക്സ് അക്കൗണ്ടിലൂടെ വെളിപ്പെടുത്തി. പോരായ്മകൾ പരിഹരിച്ച ശേഷം മാത്രമേ ഈ കമ്പനികൾക്ക് പ്രവർത്തനാനുമതി നൽകൂ.
ദുബൈയിലെ റിയൽ എസ്റ്റേറ്റ് മേഖലയിലെ സ്ഥിരത നിലനിർത്തുന്നതിൽ ഡി.എൽ.ഡിയുടെ നിയന്ത്രണങ്ങളും നിബന്ധനകളും നിർണായകമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.