ഈ വർഷം 100 ഇ.വി ചാർജിങ് സ്റ്റേഷനുകൾ നിർമിക്കും
text_fieldsഅബൂദബി: യു.എ.ഇയില്‍ ഈ വര്‍ഷം 100 ഇലക്ട്രിക് കാര്‍ റീചാര്‍ജിങ് (ഇ.വി) സ്റ്റേഷനുകള്‍കൂടി നിർമിക്കും. 2030നകം ചാർജിങ് സ്റ്റേഷനുകളുടെ എണ്ണം 1000 ആക്കുകയാണ് ലക്ഷ്യം. യു.എ.ഇയിലെ എമിറേറ്റ്സ് ട്രാന്‍സ്പോര്‍ട്ട് കെട്ടിടങ്ങളില്‍ ഇ.വി ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനായി ഊര്‍ജ ഇന്‍ഫ്രാസ്ട്രക്ചര്‍ മന്ത്രാലയവും എമിറേറ്റ്സ് ട്രാന്‍സ്പോര്‍ട്ടും സഹകരിക്കും. ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിച്ച് കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കുക എന്നത് യു.എ.ഇയുടെ പ്രഖ്യാപിത നയങ്ങളിലൊന്നാണ്. ഗ്രീന്‍ മൊബിലിറ്റിയെ പിന്തുണച്ച് 2050 ഓടെ രാജ്യത്തെ മൊത്തം വാഹനങ്ങളില്‍ 50 ശതമാനവും ഇ.വിയിലേക്ക് മാറ്റും. രാജ്യത്തുടനീളം ഇതിനായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വിപുലീകരിക്കുമെന്ന് ഊര്‍ജ പെട്രോളിയം കാര്യ അണ്ടര്‍ സെക്രട്ടറി ഷരീഫ് അല്‍ ഒലാമ വ്യക്തമാക്കി. ഇന്റര്‍നാഷനല്‍ എനര്‍ജി ഏജന്‍സിയുടെ റിപ്പോര്‍ട്ട് പ്രകാരം ഇലക്ട്രിക് കാറുകളുടെ വില്പനയില് മിഡിലീസ്റ്റില്‍ രണ്ടാം സ്ഥാനത്താണ് യു.എ.ഇ. കഴിഞ്ഞവര്‍ഷം മൊത്തം കാര്‍ വില്പനയില് 13 ശതമാനവും ഇലക്ട്രിക് കാറുകളായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.