100 മില്യൺ മീൽസ് : ലേലത്തിൽ ലഭിച്ചത് 3.8 കോടി ദിർഹം
text_fieldsദുബൈ: ദുരിതം അനുഭവിക്കുന്നവർക്ക് ഭക്ഷണമെത്തിക്കുന്ന 100 മില്യൺ മീൽസിെൻറ ഫണ്ട് ശേഖരണത്തിന് ദുബൈയിൽ നടന്ന ലേലത്തിൽ സ്വരൂപിച്ചത് 3.8 കോടി ദിർഹം. കഅ്ബയുടെ കിസ്വയും ലോകപ്രശസ്ത കലാകാരൻമാരുടെ സൃഷ്ടികളുമാണ് ലേലത്തിനെത്തിയത്.
ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം േഗ്ലാബൽ ഇനിഷ്യേറ്റിവും മോപി ഓക്ഷനും േചർന്നാണ് മൻദാരിയൻ ഓറിയൻറൽ ജുമൈറയിൽ തത്സമയലേലം സംഘടിപ്പിച്ചത്. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം സമ്മാനിച്ച കഅ്ബയുടെ കസ്വ 27 ലക്ഷം ദിർഹമിനാണ് ലേലം ചെയ്തത്. ശൈഖ് മുഹമ്മദിെൻറ പ്രത്യേക ശേഖരത്തിൽനിന്നാണ് ഇത് ലേലത്തിന് നൽകിയത്.
ഏറ്റവും കൂടുതൽ തുക ലഭിച്ചത് സച്ച ജാഫ്രിയുടെ 'ജേണി ഓഫ് ഹ്യൂമാനിറ്റി' എന്ന പെയിൻറിങ്ങിനാണ് (42 ലക്ഷം ദിർഹം). ലോക്ഡൗൺ കാലത്ത് ദുബൈയിൽ ജാഫ്രി ഒരുക്കിയ ലോകത്തിലെ ഏറ്റവും വലിയ കാൻവാസിെൻറ ഭാഗമാണ് ലേലത്തിന് വെച്ചത്.
ദുബൈ കൾചർ ആൻഡ് ആർട് അതോറിറ്റി ചെയർപേഴ്സൻ ശൈഖ ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഒപ്പുവെച്ചതാണ് പെയിൻറിങ്. സച്ച ജാഫ്രിയുടെ പെയിൻറിങ് ഗിന്നസ് ബുക്കിൽ ഇടംനേടിയിരുന്നു. 100 മില്യൺ മീൽസ് പദ്ധതിക്ക് പിന്തുണ നൽകുന്ന സെലിബ്രിറ്റികളുടെ കൈയൊപ്പ് പതിഞ്ഞ 'എ ന്യൂ ഹോപ്- എ ചൈൽഡ്സ് പ്രയർ' എന്ന ചിത്രവും ജാഫ്രി ലേലത്തിനെത്തിച്ചിരുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോ, ഇവ ലൊങ്കോറിയ, സ്റ്റീവ് ഹാർവി, മരിയ ബ്രാവോ, റോജർ ഫെഡറർ, ബോറിസ് ബെക്കർ, ആമിർ ഖാൻ, മർജൂരി ഹാർവി എന്നിവരാണ് ഇതിൽ ഒപ്പുവെച്ചിരിക്കുന്നത്.
നെൽസൺ മണ്ഡേലയുടെ രണ്ട് പെയൻറിങ്ങുകൾ 10 ലക്ഷം ദിർഹമിനാണ് ലേലം ചെയ്തത്. പാേബ്ലാ പിക്കാസോയുടെ ചിത്രങ്ങളും ലേലത്തിനുണ്ടായിരുന്നു. പിക്കാസോയുടെ കൊച്ചുമകൻ േഫ്ലാറിയൻ പിക്കാസോയും പങ്കെടുത്തിരുന്നു. സ്പാനിഷ് പെയിൻറർ മിറോയുടെ രണ്ട് വരകൾ 7.7 ലക്ഷം ദിർഹമിനാണ് ലേലം വിളിച്ചത്. പിക്കാസോ, മാറ്റിസെ, ഹോക്നി, മൂറ എന്നിവരുടെ പ്രശസ്തമായ കലാസൃഷ്ടികൾ ലേലം ചെയ്തെങ്കിലും തുക വെളിപ്പെടുത്തിയിട്ടില്ല.
100 മില്യൺ മീൽസ് പദ്ധതിയുടെ ഭാഗമായി 30വരെ ഓൺലൈൻ ലേലവും നടക്കുന്നുണ്ട്. 53 ഇനങ്ങളാണ് പ്രദർശനത്തിനുള്ളത്. ഫുട്ബാൾ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ, മെസ്യൂത് ഓസിൽ, നിക്കോളാസ് അനൽക, ടെന്നിസ് ഇതിഹാസം റാഫേൽ നദാൽ എന്നിവർ ഒപ്പുവെച്ച ജഴ്സികളും ലേലത്തിനുണ്ട്. ഈ ലാലീഗയിലെ ഓഫീഷ്യൽ ബാൾ, നെൽസൺ മണ്ടേലയുടെ വരകൾ എന്നിവയുമുണ്ട്. www.100millionmeals.ae/auction എന്ന വെബ്സൈറ്റ് വഴി ലേലത്തിൽ പങ്കെടുക്കാൻ കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.