ഏഴ് വര്‍ഷത്തിനുള്ളില്‍ റാസല്‍ഖൈമ ഹോട്ടല്‍ മേഖലയിൽ 10,000 തൊഴിലവസരം
text_fieldsറാസൽഖൈമ: വരുന്ന ഏഴ് വര്‍ഷത്തിനുള്ളില്‍ റാസല്‍ഖൈമ ഹോട്ടല്‍ മേഖല കേന്ദ്രീകരിച്ച് മാത്രം വരുന്നത് 10,000ലേറെ തൊഴിലവസരങ്ങള്‍. പ്രശസ്ത അന്താരാഷ്ട്ര ബ്രാന്‍ഡായ വിന്‍ റിസോര്‍ട്ടുകള്‍ ഉള്‍പ്പെടെ നിരവധി പുതിയ ഹോട്ടലുകളാണ് 2030ഓടെ റാസല്‍ഖൈമയില്‍ പ്രവര്‍ത്തന സജ്ജമാകുകയെന്ന് റാക് ടൂറിസം ഡെവലപ്പ്മെന്‍റ് അതോറിറ്റി സി.ഇ.ഒ റാക്കി ഫിലിപ്സ് പറഞ്ഞു. നിലവിലെ ഹോട്ടലുകളില്‍ 8,000 മുറികള്‍ ഉള്‍ക്കൊള്ളുന്നതാണ്.
നടപ്പുവര്‍ഷം പുതുതായി 450ഉം 2024ല്‍ ആയിരത്തോളം മുറികളും ഉള്‍പ്പെടുന്ന ഹോട്ടലുകള്‍ തുറക്കും. വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ മുറികളുടെ നിലവിലേതിന്‍റെ ഇരട്ടിയാക്കുകയാണ് ലക്ഷ്യം. ഇന്‍റര്‍കോണ്ടിനന്‍റല്‍, ഹാംപ്ടണ്‍, മൂവിന്‍പിക്ക് തുടങ്ങിയവ റാസല്‍ഖൈമയില്‍ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. മിനല്‍ അറബിലെ അന്തരയും അല്‍ ഹംറയിലെ സോടെല്‍ ഹോട്ടലും ഈ വര്‍ഷം പ്രവര്‍ത്തന സജ്ജമാകും.
ഹോസ്പിറ്റാലിറ്റി വിപണിയില്‍ വലിയ സ്വാധീനം ചെലുത്തുന്ന അല്‍ദാര്‍, അബൂദബി നാഷനല്‍ ഹോട്ടലുകള്‍, ഇമാര്‍ തുടങ്ങിയ വന്‍കിടക്കാര്‍ റാസല്‍ഖൈമയില്‍ നിക്ഷേപം പ്രഖ്യാപിച്ചിട്ടുണ്ട്. യു.എസ് ആസ്ഥാനമായ വിന്‍ റിസോര്‍ട്ട് 3.9 ബില്യണ്‍ ഡോളറിന്‍റെ നിക്ഷേപവുമായാണ് റാസല്‍ഖൈമയിലത്തെുന്നത്.
സര്‍വ്വ സജ്ജീകരണങ്ങളോടെയുള്ള 1,000ലേറെ റൂമുകളും മാളുകളും വിനോദ കേന്ദ്രങ്ങളും അനബന്ധമായി ഉള്‍പ്പെടുന്നതാണ് വിന്‍ റിസോര്‍ട്ട് പദ്ധതി. ഇത് വിനോദ മേഖലയില്‍ ആഗോള ലക്ഷ്യസ്ഥാനമായി റാസല്‍ഖൈമയെ ഉയര്‍ത്തുമെന്നും തൊഴില്‍ വിപണിയില്‍ ഗുണകരമായ പ്രതിഫലനം സൃഷ്ടിക്കുമെന്നും റാക്കി ഫിലിപ്പ്സ് അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.