‘റുവാദി’ൽ മൂന്നു മാസത്തിനിടെ രജിസ്റ്റർ ചെയ്തത് 109 പദ്ധതികൾ
text_fieldsഷാർജ: എമിറേറ്റിലെ ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങളെ പിന്തുണക്കുന്നതിനായി സാമ്പത്തിക വികസന വകുപ്പിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ‘റുവാദ്’ സംരംഭത്തിൽ നടപ്പു സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിൽ രജിസ്റ്റർ ചെയ്തത് 109 പുതിയ പദ്ധതികൾ. ഇക്കാലയളവിൽ ആകെ 5.5 ലക്ഷം ദിർഹം മൂല്യംവരുന്ന രണ്ട് പൈലറ്റ് പദ്ധതികൾക്ക് റുവാദ് അംഗീകാരവും നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം റുവാദ് പുറത്തുവിട്ട കണക്കുകൾ പ്രകാരം അംഗത്വം, സാമ്പത്തികം, കൺസൽട്ടിങ് എന്നിവ ഉൾപ്പെടെ സേവനങ്ങൾ നേടുന്നതിനായി 125 പദ്ധതികളാണ് ഈ വർഷം ആദ്യ മൂന്നു മാസത്തിനിടെ റുവാദ് നടപ്പാക്കിയത്. 109 പദ്ധതികൾ റുവാദിന്റെ സേവനങ്ങൾ സ്വീകരിച്ചു. അംഗത്വം പുതുക്കുന്നതിനായി 52 പദ്ധതികൾക്കും 42 പദ്ധതികൾക്ക് നാല്, അഞ്ച് വർഷത്തേക്ക് അംഗത്വം നീട്ടി നൽകുന്നതിനും അംഗീകാരം നൽകി.
അംഗത്വമുള്ള സ്ഥാപനങ്ങളുടെ പ്രവൃത്തികൾ വിലയിരുത്തുന്നതിനായി 35 സന്ദർശനങ്ങളാണ് റുവാദ് നടത്തിയത്. ഒമ്പത് പരിശീലന പ്രോഗ്രാമുകളിലായി 362 പേർ എൻറോൾ ചെയ്യുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.