മുജാഹിദ് പത്താംസമ്മേളനം: യു.എ.ഇയിൽ പ്രചാരണത്തിന് തുടക്കം
text_fieldsദുബൈ: ഇലന്തൂരിൽ നടന്ന നരബലി നവോഥാന കേരളത്തിന് അപമാനമാണെന്നും വിശ്വാസവൈകൃതങ്ങൾക്കെതിരെ ശക്തമായ ജനകീയ മുന്നേറ്റം വേണമെന്നും കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുല്ലക്കോയ മദനി ആവശ്യപ്പെട്ടു. ഡിസംബർ 29, 30, 31, ജനുവരി ഒന്ന് തീയതികളിൽ കോഴിക്കോട് നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ യു.എ.ഇതല പ്രചാരണോദ്ഘാടനം അൽഖൂസ് അൽമനാർ ഗ്രൗണ്ടിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. 'നിർഭയത്വണ് മതം, അഭിമാനമാണ് മതേതരത്വം' പ്രമേയത്തിലാണ് ചതുർദിന മുജാഹിദ് സമ്മേളനം നടക്കുന്നത്.
അന്ധവിശ്വാസങ്ങളും അത്യാചാരങ്ങളും സാമൂഹികാന്തരീക്ഷം മലിനമാക്കുകയും ഭയപ്പെടുത്തുകയും ചെയ്യുകയാണെന്ന് മുഖ്യ പ്രഭാഷണം നിർവഹിച്ച കെ.എൻ.എം വൈസ് പ്രസിഡന്റ് ഡോ. ഹുസൈൻ മടവൂർ അഭിപ്രായപ്പെട്ടു.
ഔഖാഫ് പ്രതിനിധികളായ ശൈഖ് അബ്ദുല്ല അബ്ദുൽ ജബ്ബാർ, ശൈഖ് അബ്ദുല്ല അലി, കെ.എൻ.എം സംസ്ഥാന സെക്രട്ടറി ഡോ. എ.ഐ. അബ്ദുൽമജീദ് സ്വലാഹി, ഷംസുദ്ദീൻ മുഹ്യിദ്ദീൻ, എ.പി. അബ്ദുസ്സമദ്, പി.എ. ഹുസ്സയിൻ, അബ്ദുസ്സലാം മോങ്ങം, അബ്ദുല്ല പൊയിൽ, ഡോ. അബ്ദുസ്സലാം ഒലയാട്ട്, അഡ്വ. മുഹമ്മദ് അസ്ലം എന്നിവർ സംസാരിച്ചു. അബ്ദുൽ വാഹിദ് മയ്യേരി അധ്യക്ഷത വഹിച്ചു. ജാഫർ സാദിഖ് സ്വാഗതവും വി.കെ. സകരിയ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.