11 വ്യക്തികളും എട്ട് സ്ഥാപനങ്ങളും തീവ്രവാദ പട്ടികയിൽ
text_fieldsദുബൈ: മുസ്ലിം ബ്രദർഹുഡ് സംഘടനയുമായി ബന്ധമുള്ളതായി കണ്ടെത്തിയ 11 വ്യക്തികളെയും എട്ട് സ്ഥാപനങ്ങളെയും പ്രാദേശിക തീവ്രവാദ പട്ടികയിൽ ഉൾപ്പെടുത്തി യു.എ.ഇ തീവ്രവാദ ബന്ധമുള്ള വ്യക്തികളുടെയും സംഘടനകളുടെയും പട്ടികയുടെ അംഗീകാരം സംബന്ധിച്ച് കാബിനറ്റ് പുറപ്പെടുവിച്ച പ്രമേയം നമ്പർ (1) 2025ൽ ആണ് ഇത് ഉൾപ്പെടുത്തിയത്. രാജ്യത്തെ അംഗീകൃത നിയമങ്ങൾക്ക് അനുസൃതമായാണ് നടപടി സ്വീകരിച്ചത്.
പ്രത്യക്ഷമായും പരോക്ഷമായും തീവ്രവാദത്തിനും അതിന്റെ അനുബന്ധ പ്രവർത്തനങ്ങൾക്കുമായി ധനസഹായം നൽകുന്ന ശൃംഖലകളെ കണ്ടെത്താനും തകർക്കാനുമുള്ള യു.എ.ഇയുടെ പ്രാദേശിക, അന്തർദേശീയ തലങ്ങളിലെ സംയുക്ത ശ്രമങ്ങളുടെ ചട്ടക്കൂടിനുള്ളിലാണ് തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കി.
യൂസുഫ് ഹസൻ അഹമ്മദ് അൽ മുല്ല, സഈദ് ഖാദിം അഹമ്മദ് ബിൻ തൂഖ് അൽ മർറി, ഇബ്രാഹിം അഹമ്മദ് ഇബ്രാഹിം അലി അൽ ഹമ്മാദി, ഇൽഹാം അബ്ദുല്ല അഹമ്മദ് അൽ ഹാഷിമി, ജാസിം റാശിദ് ഖൽഫാൻ റാഷിദ് അൽ ശംസി, ഖാലിദ് ഉബൈദ് യൂസുഫ് ബൗതബ അൽ സആബി, അബ്ദുറഹ്മാൻ ഹസൻ മുനിഫ് അബ്ദുല്ല ഹസൻ അൽ ജാബ്രി, ഹുമൈദ് അബ്ദുല്ല അബ്ദുറഹ്മാൻ അൽ ജർമാൻ അൽ നുഐമി, അബ്ദുറഹ്മാൻ ഉമർ സാലിം ബജ്ബിർ അൽ ഹദ്റമി, അലി ഹസൻ അലി ഹുസൈൻ അൽ ഹമ്മാദി, മുഹമ്മദ് അലി ഹസൻ അലി അൽ ഹമ്മാദി എന്നിവരാണ് പട്ടികയിലെ വ്യക്തികൾ. യു.കെ ആസ്ഥാനമായ എട്ട് സ്ഥാപനങ്ങളാണ് പട്ടികയിൽ ഉൾപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.