മംഗളൂരു വിമാന ദുരന്തത്തിന് ഇന്ന് 11 വയസ്സ്; നഷ്ടപരിഹാരം അകലെ
text_fieldsഷാർജ: പ്രവാസിയുടെ മനസ്സിലെന്നും കനൽ അണയാതെ കിടക്കുന്ന മംഗളൂരു വിമാന ദുരന്തത്തിന് ശനിയാഴ്ച 11 വയസ്സ്. സന്തോഷത്തോടെ കുടുംബത്തോടൊപ്പം ചേരാൻ യാത്ര പറഞ്ഞിറങ്ങിയ 158 പേരുടെ ജീവനാണ് ദുരന്തത്തിൽ പൊലിഞ്ഞത്. അതേസമയം, ഇരകളുടെ കുടുംബങ്ങൾക്ക് പൂർണ നഷ്ടപരിഹാരം നൽകാൻ എയർ ഇന്ത്യക്ക് കഴിഞ്ഞിട്ടില്ല. നാനാവതി കമീഷൻ ഇരകളോട് അന്നു കാട്ടിയ നെറികേട് ഭരണകൂടം ഇന്നും തുടരുകയാണ്. ബന്ധുക്കൾ ഇപ്പോഴും കോടതി കയറി നടക്കുകയാണ്. അടുത്തിടെ കരിപ്പൂർ വിമാന ദുരന്തത്തിൽ മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബവും ഇതേ പ്രതിസന്ധി നേരിടുകയാണ്.
2010 മേയ് 22ന് രാവിലെ 6.07നായിരുന്നു അപകടം. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റൺവേയുടെ അറ്റത്തുള്ള സിഗ്നൽ തൂണിൽ ഇടിച്ചു ചിറകൊടിഞ്ഞു സമീപത്തെ കൊക്കയിലേക്കു വീണു കത്തിയമരുകയായിരുന്നു. വിമാനത്തിൽ 160 യാത്രക്കാരും ആറു വിമാന ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. അതിൽ 158 പേരും വെന്തുമരിച്ചു. 58 പേർ മലയാളികളായിരുന്നു. രണ്ടു മലയാളികൾ അടക്കം എട്ടുപേർ അത്ഭുതകരമായി രക്ഷപ്പെട്ടു. കണ്ണൂർ സ്വദേശി മായിൻകുട്ടിയും കാസർകോട് സ്വദേശി കൃഷ്ണനുമാണ് രക്ഷപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.