അജ്മാനില്‍ കഴിഞ്ഞമാസം 113 കോടി ദിര്‍ഹമിെൻറ റിയൽ എസ്റ്റേറ്റ് ഇടപാട്
text_fieldsഅജ്മാന്: എമിറേറ്റിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ മികച്ച മുന്നേറ്റം. കഴിഞ്ഞ മാസം നടന്നത് 113 കോടി ദിര്‍ഹമിെൻറ റിയൽ എസ്റ്റേറ്റ് ഇടപാടുകളാണ് നടന്നത്.
ഇക്കാര്യത്തിൽ ആഗസ്റ്റിനെ അപേക്ഷിച്ച് സെപ്റ്റംബർ മാസത്തിൽ 24.82 ശതമാനം വര്‍ധനവുണ്ടായതായി അജ്മാനിലെ ലാൻഡ് ആൻഡ് റിയൽ എസ്റ്റേറ്റ് റെഗുലേഷൻ വകുപ്പ് അറിയിച്ചു. 729 റിയൽ എസ്റ്റേറ്റ് ഇടപാടുകളാണ് കഴിഞ്ഞമാസം നടന്നത്.
അജ്മാന് എമിറേറ്റ് മികച്ച റിയൽ എസ്റ്റേറ്റ് പ്രവർത്തനത്തിന് സാക്ഷ്യം വഹിക്കുന്നതായും റിയൽ എസ്റ്റേറ്റ് ഇടപാടുകളുടെ എണ്ണത്തിലും മൂല്യത്തിലും ആശാവഹമായ വർധനവ് രേഖപ്പെടുത്തുന്നതായും ഇത് അജ്മാനിലെ നിക്ഷേപ കാലാവസ്ഥയുടെ ആകർഷണീയതയും നിക്ഷേപകരുടെയും ബിസിനസുകാരുടെയും അഭിലാഷങ്ങൾക്ക് ഗുണകരമാകുന്നതായും ലാൻഡ് ആൻഡ് റിയൽ എസ്റ്റേറ്റ് റെഗുലേഷൻ വകുപ്പ് ഡയറക്ടർ ജനറൽ എൻജി. ഉമർ ബിൻ ഉമൈർ അൽ മുഹൈരി പറഞ്ഞു. ഏറ്റവുമധികം വ്യാപാരം നടക്കുന്ന പട്ടികയിൽ അൽ സഹിയ പ്രദേശമാണ് ഒന്നാം സ്ഥാനത്ത്. തുടർന്ന് അൽ യാസ്മീനും അൽ അലിയയും.
ഏറ്റവും ഉയർന്ന ഈട് മൂല്യം അൽ ഹീലിയോ 1ലാണ്. മൂന്നരക്കോടി ദിർഹമാണ് ഇതെന്ന് കണക്കാക്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.