12കാരന് സ്വപ്ന സാക്ഷാത്കാരം; കെനിയയിൽ റോബോട്ടിക്സ് ലാബുമായി യുനീക് വേള്‍ഡ്
text_fieldsദുബൈ: സാധാരണയുള്ള പഠനത്തിനപ്പുറം എന്തെങ്കിലും പഠിക്കണമെന്ന ചിന്തയാണ് കെനിയയിലെ 12 വയസ്സുകാരനായ പാട്രിക് ജെറോങ്കെ വച്ചിറയെ കമ്പ്യൂട്ടറിന്റെ ലോകത്തേക്ക് പ്രവേശിപ്പിച്ചത്. യൂട്യൂബില്‍ നോക്കി സ്വന്തമായി ലാപ്ടോപ്പും ഡെസ്ക്ടോപ്പും റിപ്പയര്‍ ചെയ്യുകയായിരുന്നു ആദ്യം ചെയ്തത്. പിന്നാലെ സ്വന്തമായി ഡെസ്ക്ടോപ് അംസംബ്ള് ചെയ്തു. ഇത് സഹോദരങ്ങളെയും സുഹൃത്തുക്കളെയും പഠിപ്പിക്കാനും പാട്രികിന് കഴിഞ്ഞു. മാത്രമല്ല, പഠിക്കാന്‍ എത്തുന്നവര്‍ വര്‍ധിച്ചതോടെ പി.എൻ.ഡബ്ല്യൂ എന്ന പേരില്‍ സ്ഥാപനം ആരംഭിക്കുകയും ചെയ്തു. റോബോട്ടിക്സിൽ താൽപര്യം വർധിക്കുന്നത് ആയിടക്കാണ്. കെനിയൻ തലസ്ഥാനമായ നൈറോബിയിലെ മികച്ച സ്ഥാപനത്തിലാണ് പഠിക്കുന്നതെങ്കിലും റോബോട്ടിക്സ് മേഖലയില്‍ പഠനത്തിന് സംവിധാനം ലഭ്യമല്ലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് കോവിഡ് ലോക്ഡൗൺ കാലത്ത് പാട്രികിനെ അമ്മ ബെറ്റി വച്ചിറക്കൊപ്പം ദുബൈയിലെത്തിച്ചത്. ദുബൈയിലെ യുനീക് വേള്‍ഡ് റോബോട്ടിക്സ് എന്ന സ്ഥാപനമാണ് പഠനത്തിന് തെരഞ്ഞെടുത്തത്. ഇന്നിപ്പോൾ സ്വന്തം നാട്ടില്‍ റോബോട്ടിക്സ് പഠനത്തിനായി സംവിധാനം ഒരുക്കുകയെന്ന പാട്രികിന്റെ സ്വപ്നംകൂടി യാഥാർഥ്യമാവുകയാണ്.
നൈറോബിയില്‍ റോബോട്ടിക്സ് ലാബ് ആരംഭിക്കാൻ ദുബൈ ആസ്ഥാനമായ യുനീക് വേള്‍ഡ് റോബോട്ടിക്സാണ് തീരുമാനിച്ചിരിക്കുന്നത്. പാട്രിക്കും കുടുംബാംഗങ്ങളും പങ്കെടുത്ത വാർത്തസമ്മേളനത്തിൽ യുനീക് വേള്‍ഡ് സി.ഇ.ഒ ബെന്‍സണ്‍ തോമസാണ് ഇക്കാര്യം അറിയിച്ചത്. ലാബിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. ലൈസന്‍സിങ് നടപടികള്‍ പൂര്‍ത്തിയാക്കിയ സ്ഥാപനം ജൂണ്‍ 22ന് തുറന്ന് പ്രവര്‍ത്തനം ആരംഭിക്കും. നഗരത്തിലുള്ള ലാബിലേക്ക് എല്ലാ വിദ്യാർഥികള്‍ക്കും എത്തിച്ചേരാന്‍ കഴിയില്ലെന്നതിനാൽ മൊബൈല്‍ സ്റ്റെം ബസ് എന്ന സംവിധാനവും യുനീക് വേള്‍ഡ് ഒരുക്കുന്നുണ്ടെന്ന് ബെന്‍സണ്‍ തോമസ് വ്യക്തമാക്കി. പുതുസാങ്കേതിക വിദ്യകൾ തന്റെ നാടിന്റെ പുരോഗതിക്കായി ഉപയോഗപ്പെടുത്തണമെന്നാണ് ആഗ്രഹമെന്ന് പാട്രിക് പറഞ്ഞു. റോബോട്ടിക്സ്, ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, സ്റ്റെം എജുക്കേഷന്‍ എന്നീ മേഖലയില്‍ പരിശീലനം നല്കുന്ന സ്ഥാപനമാണ് യു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.