Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാ​ര്‍ജ​യി​ല്‍...

ഷാ​ര്‍ജ​യി​ല്‍ അ​ന​ധി​കൃ​ത ഫാ​ക്ട​റി​യി​ല്‍ നി​ന്ന് 143 ട​ണ്‍ പു​ക​യി​ല ഉ​ല്‍പ​ന്ന​ങ്ങ​ള്‍ പി​ടി​ച്ചു

text_fields
bookmark_border
ഷാ​ര്‍ജ​യി​ല്‍ അ​ന​ധി​കൃ​ത ഫാ​ക്ട​റി​യി​ല്‍ നി​ന്ന് 143 ട​ണ്‍ പു​ക​യി​ല ഉ​ല്‍പ​ന്ന​ങ്ങ​ള്‍ പി​ടി​ച്ചു
cancel

ഷാ​ര്‍ജ: ദൈ​ദി​ലെ സാ​യ് അ​ല്‍ മു​ഹാ​ബ് പ്ര​ദേ​ശ​ത്തെ ഫാ​മി​നു​ള്ളി​ല്‍ പ്ര​വ​ര്‍ത്തി​ച്ചി​രു​ന്ന അ​ന​ധി​കൃ​ത ഫാ​ക്ട​റി​യി​ല്‍ നി​ന്ന് 143 ട​ണ്‍ ന​സ്​​വാ​റും (നി​രോ​ധി​ച്ച പു​ക​യി​ല ഉ​ല്‍പ​ന്നം) ഇ​തു​ണ്ടാ​ക്കാ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന അ​സം​സ്കൃ​ത വ​സ്തു​ക്ക​ളും പി​ടി​ച്ചെ​ടു​ത്ത​താ​യി മു​നി​സി​പ്പാ​ലി​റ്റി ഡ​യ​റ​ക്ട​ര്‍ അ​ലി മു​സ​ബ അ​ല്‍ തു​നൈ​ജി പ​റ​ഞ്ഞു. ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട ഫാ​മു​ക​ളി​ലെ നി​യ​മ​വി​രു​ദ്ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ല​ക്ഷ്യ​മി​ട്ട് ന​ട​ന്ന പ​രി​ശോ​ധ​ന​യി​ലാ​ണ് ഫാ​മി​നു​ള്ളി​ലെ അ​ന​ധി​കൃ​ത നി​ര്‍മാ​ണം ക​െ​ണ്ട​ത്തി​യ​ത്. ന​സ്​​വാ​ർ നി​ര്‍മി​ക്കു​ന്ന സ​മ​യ​ത്താ​ണ് ന​ഗ​ര​സ​ഭ സം​ഘം പ്ര​തി​ക​ളെ കൈ​യോ​ടെ പി​ടി​കൂ​ടി​യ​ത്.

നി​ര്‍മാ​ണം, സം​ഭ​ര​ണം, വ്യാ​പ​നം എ​ന്നി​വ​ക്കെ​ല്ലാം പ്ര​ത്യേ​ക ഇ​ട​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നു. പാ​കി​സ്​​താ​ന്‍, അ​ഫ്ഗാ​നി​സ്​​താ​ന്‍, മ​ധ്യേ​ഷ്യ, ഇ​റാ​െൻറ ചി​ല ഭാ​ഗ​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന ഒ​രു ത​രം ച്യൂ​യി​ങ്​ പു​ക​യി​ല​യാ​ണ് ന​സ്​​വാ​ർ. പ​ച്ച പു​ക​യി​ല​യു​ടെ​യും നാ​ര​ങ്ങ​പ്പൊ​ടി​യു​ടെ​യും മി​ശ്രി​ത​മാ​യ ഇ​ത്​ യു.​എ.​ഇ​യി​ല്‍ മ​യ​ക്കു​മ​രു​ന്നി​െൻറ ഗ​ണ​ത്തി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി നി​രോ​ധി​ച്ചി​ട്ടു​ണ്ട്. കാ​ന്‍സ​റി​ന് കാ​ര​ണ​മാ​യേ​ക്കാ​വു​ന്ന ദോ​ഷ​ക​ര​മാ​യ വ​സ്തു​ക്ക​ള്‍ ചേ​ർ​ത്താ​ണ്​ ഇ​ത്​ ത​യാ​റാ​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tobacco productsunauthorized factory in Sharjah
Next Story