ഷാർജയിൽ 144 ഭിക്ഷാടകരെ പിടികൂടി
text_fieldsഷാർജ: ഇക്കഴിഞ്ഞ റമദാനിൽ യാചന തടയുന്നതിനായി ഷാർജ പൊലീസ് നടത്തിയ പരിശോധനയിൽ 144 പേർ പിടിയിലായി. സ്ത്രീകളും പുരുഷൻമാരും ഇതിൽ ഉൾപ്പെടും. ഇവരിൽ നിന്നായി 76,000 ദിർഹമും പിടിച്ചെടുത്തിട്ടുണ്ട്. ‘യാചന കുറ്റകൃത്യമാണ്, ദാനം ഉത്തരവാദിത്തമാണ്’ എന്ന പേരിൽ നടത്തിയ ബോധവത്കരണ കാമ്പയിനിന്റെ ഭാഗമായാണ് എമിറേറ്റിലുടനീളും പൊലീസ് പരിശോധന നടത്തിയിരുന്നത്.
റമദാനിൽ വിശ്വാസികളുടെ അനുകമ്പ ചൂഷണം ചെയ്താണ് ഭിക്ഷാടകർ പണപ്പിരിവ് നടത്തിയിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി. ഭിക്ഷാടനമെന്ന സാമൂഹിക വിപത്തിനെ തടയുന്നതിൽ പൊലീസ് സംഘം നടത്തിയ ശ്രമങ്ങളെ അഭിനന്ദിക്കുന്നതായി സ്പെഷൽ ടാസ്ക് ഡിപ്പാർട്മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ ഉമർ അൽ ഗസൽ പറഞ്ഞു.
യാചന ശ്രദ്ധയിൽപ്പെട്ടാൽ 901 അല്ലെങ്കിൽ 80040 എന്ന നമ്പറിൽ റിപ്പോർട്ട് ചെയ്യണമെന്ന് പൊതുജനങ്ങളോട് അദ്ദേഹം അഭ്യർഥിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.