ഷാർജയിൽ ഉപേക്ഷിക്കപ്പെട്ട 1628 കാറുകൾ നീക്കം ചെയ്തു
text_fieldsഷാർജ: പൊതു സ്ഥലങ്ങളിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ 1628 വാഹനങ്ങൾ നീക്കം ചെയ്തതായി അധികൃതർ അറിയിച്ചു. ഉപേക്ഷിക്കപ്പെട്ട ചില വാഹനങ്ങൾ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും കുറ്റകൃത്യങ്ങൾക്കുമാണ് ഉപയോഗിച്ചിരുന്നതെന്ന് കണ്ടെത്തി. ഈ കാലയളവിൽ സിവിൽ ബോഡി 350 പോപ്-അപ് മാർക്കറ്റുകൾ സന്ദർശിക്കുകയും 36 ടൺ സാധനങ്ങൾ പിടിച്ചെടുത്തു നശിപ്പിക്കുകയും ചെയ്തു. ഈ വർഷം ആദ്യ പാദത്തിൽ മുനിസിപ്പാലിറ്റി 13,000 പരിശോധനകളും 173 അവബോധ കാമ്പയിനുകളും നടത്തി.
നഗരത്തിെൻറ സൗന്ദര്യം കാത്തുസൂക്ഷിക്കുന്നതിനും എല്ലാ താമസക്കാർക്കും സന്ദർശകർക്കും ആരോഗ്യകരമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനുമുള്ള മുനിസിപ്പാലിറ്റിയുടെ താൽപര്യത്തിനനുസൃതമായാണ് പരിശോധനയെന്ന് ഷാർജ മുനിസിപ്പാലിറ്റി അറിയിച്ചു. താമസക്കാർ ബാൽക്കണി സ്റ്റോർ റൂമുകളായി ഉപയോഗിക്കില്ലെന്ന് ഉറപ്പുവരുത്തുന്നതിനായി കാമ്പയിൻ ആരംഭിച്ചു. വസ്ത്രങ്ങൾ തൂക്കിയിടുക, ഉപേക്ഷിച്ച വസ്തുക്കൾ അല്ലെങ്കിൽ സാറ്റലൈറ്റ് എന്നിവ ബാൽക്കണിയിൽ സ്ഥാപിക്കുക തുടങ്ങിയ പ്രവണതകൾ പൂർണമായും ഉപേക്ഷിക്കണമെന്ന് നഗരസഭ അധ്യക്ഷൻ താബിത് സലിം ആൽ താരിഫി പറഞ്ഞു.വലിച്ചെറിയുന്നതിനെതിരായ നിയമങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുന്നതിന് നഗരസഭ സംഘം താമസക്കാർക്ക് ലഘുലേഖകളും വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.