ഷാർജയിൽനിന്ന് കുടിയൊഴിപ്പിച്ചത് 16,500 ബാച്ചിലർമാരെ
text_fieldsഷാർജ: കുടുംബങ്ങൾക്ക് മാത്രമായി നിജപ്പെടുത്തിയ മേഖലയിൽ താമസിച്ച 16,500 ബാച്ചിലർമാരെ ഒഴിപ്പിച്ചതായി ഷാർജ നഗരസഭ അറിയിച്ചു. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശത്തെ തുടർന്നായിരുന്നു നടപടി. നിർദേശം വന്നതുമുതൽ ഇതുവരെയുള്ള കണക്കാണിത്.
അൽ ഖാസിമിയ ഉൾപ്പെടെയുള്ള ജനവാസമേഖലകളിൽനിന്നാണ് ഇവരെ ഒഴിപ്പിച്ചത്. കഴിഞ്ഞദിവസം 13 അപ്പാർട്ട്മെൻറുകളിൽനിന്ന് 23 നിയമലംഘകരെ ഒഴിപ്പിച്ചതായും മറ്റിടങ്ങളിൽ പരിശോധന തുടരുകയാണെന്നും നഗരസഭ ചെയർമാൻ താബിത് സലീം അൽതാരിഫി പറഞ്ഞു. ഒഴിപ്പിക്കുന്നതിന് മുമ്പ് സ്വയം ഒഴിവാകാൻ താമസക്കാർ തയാറാകണമെന്നും മറ്റ് വകുപ്പുകളുമായി ചേർന്ന് നിരീക്ഷണം നടത്തുന്നുണ്ടെന്നും മുനിസിപ്പാലിറ്റി അധികൃതർ പറഞ്ഞു. ഷാർജ പൊലീസ്, ഇലക്ട്രിസിറ്റി- വാട്ടർ അതോറിറ്റി എന്നിവയുമായി സഹകരിച്ചാണ് ഇവരെ കണ്ടെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.