ഷാർജയിൽ ആറുമാസത്തിനിടെ നടന്നത് 165,655 വൈദ്യ പരിശോധന
text_fieldsഷാർജ: ഷാർജ മുനിസിപ്പാലിറ്റി ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ 165,655 മെഡിക്കൽ ഫിറ്റ്നസ് പരിശോധന നടത്തി. ഷാർജയിലെ വിവിധ മെഡിക്കൽ ഫിറ്റ്നസ് സെന്ററുകളിൽനിന്നുള്ള റിപ്പോർട്ട് പ്രകാരമാണിത്.
അനുഭവപരിചയവും കഴിവുമുള്ള പ്രഗല്ഭരായ മെഡിക്കൽ, ടെക്നിക്കൽ സ്റ്റാഫുകളാണ് ഷാർജയിലെ മെഡിക്കൽ ഫിറ്റ്നസ് സെന്ററുകളിൽ സേവനം ചെയ്തുവരുന്നത്.
ചുരുങ്ങിയ സമയത്തിനുള്ളിൽ റിപ്പോർട്ട് ലഭിക്കാനും ഫലങ്ങൾ കൃത്യമായി കാണിക്കുന്നതിനും ആവശ്യമായ മികച്ച ഉപകരണങ്ങളാണ് മെഡിക്കൽ ഫിറ്റ്നസ് സെന്ററുകളിൽ സജ്ജീകരിച്ചിരിക്കുന്നതെന്ന് ഷാർജ മുനിസിപ്പാലിറ്റിയിലെ പബ്ലിക് ഹെൽത്ത് സർവിസസ് ഡിപ്പാർട്മെന്റ് ഡയറക്ടർ അമൽ അൽ ഷംസി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.