റാസല്‍ഖൈമയില്‍ 174 തടവുകാര്‍ക്ക് മോചനം
text_fieldsറാസല്‍ഖൈമ: ബലിപെരുന്നാളിനോടനുബന്ധിച്ച് 174 തടവുകാര്‍ക്ക് മോചനം നല്‍കി യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ ആല്‍ ഖാസിമി.
കുറ്റങ്ങളിലകപ്പെട്ട് വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ശൈഖ് സഊദിെൻറ നടപടിയുടെ ഗുണഭോക്താക്കളാണെന്ന് അധികൃതര്‍ വ്യക്തമാക്കി. റാക് കിരീടവകാശിയും ജുഡീഷ്യല്‍ കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് മുഹമ്മദ് ബിന്‍ സഊദിെൻറയും റാക് പൊലീസിെൻറയും തടവുകാരോടുള്ള വിലയിരുത്തലുകളും കണക്കിലെടുത്താണ് വിട്ടയക്കാനുള്ള തീരുമാനം. കുടുംബത്തിനും സമൂഹത്തിനും മാതൃകാപരമായ ജീവിതം നയിക്കാന്‍ കഴിയട്ടെയെന്ന് അധികൃതര്‍ ആശംസിച്ചു. ഇതോടെ ഈദിനോടനുബന്ധിച്ച് 1500ഓളം തടവുകാർക്കാണ് യു.എ.ഇയിൽ മോചനം ലഭിക്കുക. കഴിഞ്ഞ ദിവസം 855 തടവുകാരെ മോചിപ്പിക്കാൻ യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിസ് ആൽ നഹ്യാൻ ഉത്തരവിട്ടിരുന്നു.
ഇതിന് പിന്നാലെ, 520 തടവുകാരുടെ മോചനം യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും പ്രഖ്യാപിച്ചിരുന്നു. 225 തടവുകാർക്ക് മോചനം നൽകുമെന്നാണ് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അറിയിച്ചിരിക്കുന്നത്.
മലയാളികൾ അടക്കം നിരവധി തടുവകാർക്ക് ഉപകാരപ്പെടുന്ന നടപടിയാണ് യു.എ.ഇ ഭരണാധികാരികളുടേത്. എല്ലാ വർഷവും പെരുന്നാൾ സമയങ്ങളിൽ ആയിരക്കണക്കിന് തടവുകാരെയാണ് മോചിപ്പിക്കുന്നത്. തടവുകാർക്കും ജീവിതമുണ്ടെന്നും തെറ്റുകളിൽ നിന്ന് പാഠമുൾകൊള്ളുന്നവർക്ക് പുതിയ ജീവിതം നയിക്കാൻ അർഹതയുണ്ടെന്നുമാണ് രാജ്യത്തിെൻറ നയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.