Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാ​ർ​ജ​യി​ൽ...

ഷാ​ർ​ജ​യി​ൽ ബി​രു​ദ​പ​ഠ​ന​ത്തി​ന്​ 2000 സ്​​കോ​ള​ർ​ഷി​പ്പു​ക​ൾ

text_fields
bookmark_border
scholarship
cancel

ഷാ​ർ​ജ: 2023-24 അ​കാ​ദ​മി​ക വ​ർ​ഷം ഷാ​ർ​ജ​യി​ലെ വി​വി​ധ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ ബി​രു​ദ പ​ഠ​നം ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ 2000 സ്​​കോ​ള​ർ​ഷി​പ്പു​ക​ൾ​ക്ക്​ ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ ഖാ​സി​മി അം​ഗീ​കാ​രം ന​ൽ​കി. യൂ​നി​വേ​ഴ്​​സി​റ്റി ഓ​ഫ്​ ഷാ​ർ​ജ, അ​മേ​രി​ക്ക​ൻ യൂ​നി​വേ​ഴ്​​സി​റ്റി ഓ​ഫ്​ ഷാ​ർ​ജ എ​ന്നി​വി​ട​ങ്ങ​ളി​ൽ ബി​രു​ദ പ​ഠ​ന​ത്തി​നാ​യി 1,600​ സ്​​കോ​ള​ർ​ഷി​പ്പാ​ണ് അ​നു​വ​ദി​ച്ച​ത്. ക​ൽ​ബ​യി​ൽ നി​ന്നു​ള്ള 70 കു​ട്ടി​ക​ൾ​ക്ക്​ ഉ​ൾ​പ്പെ​ടെ യൂ​നി​വേ​ഴ്​​സി​റ്റി ഓ​ഫ്​ ഖോ​ർ​ഫു​ക്കാ​നി​ൽ ബി​രു​ദ പ​ഠ​ന​ത്തി​നാ​യി 305 സ്​​കോ​ള​ർ​ഷി​പ്പി​നും അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

ഈ ​കു​ട്ടി​ക​ളെ സ്​​കോ​ള​ർ​ഷി​​പ്പോ​ടെ ത​ന്നെ യൂ​നി​വേ​ഴ്​​സി​റ്റി ഓ​ഫ്​ ക​ൽ​ബ​യി​ലേ​ക്ക്​ മാ​റ്റും. അ​തോ​ടൊ​പ്പം യൂ​നി​വേ​ഴ്​​സി​റ്റി ഓ​ഫ്​ ക​ൽ​ബ​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി​ 100 സ്​​കോ​ള​ർ​ഷി​പ്പി​നും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം, സ്​​കോ​ള​ർ​ഷി​പ്പി​നാ​യു​ള്ള അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന തീ​യ​തി പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:scholarshipundergraduates
News Summary - 2000 Scholarships for Undergraduate Studies in Sharjah
Next Story