ദുബൈയിലെ അതിര്‍ത്തി ഉപയോഗിച്ചത് 4.20 കോടി യാത്രക്കാര്‍
text_fieldsദുബൈ: ഈ വര്‍ഷം ജനുവരി മുതല്‍ നവംബര്‍ വരെ 5.90 കോടി സേവനങ്ങളാണ് ദുബൈ എമിഗ്രേഷന്‍ പുര്‍ത്തീകരിച്ചു നല്‍കിയത് എന്ന് ദുബൈ താമസ കുടിയേറ്റ വകുപ്പ് തലവന്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍മറി വെളിപ്പെടുത്തി. ഇക്കാലയളവില്‍ ദുബൈയിലെ അതിര്‍ത്തികള്‍ ഉപയോഗിച്ച് രാജ്യത്തേക്ക് വരവും തിരിച്ചുപോക്കും നടത്തിയത് 4.20 കോടി യാത്രക്കാരാണ്. ഈ വര്‍ഷം നവംബര്‍ വരെ 1.20 കോടി പുതിയ വിസകളാണ് ദുബൈ താമസ കുടിയേറ്റ വകുപ്പ് അനുവദിച്ചതെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു. റിംസ് റിസ്ക്ക് ഫോറം മിഡിലീസ്റ്റ് 2015 ഉദ്ഘാടനത്തിലാണ് ഇദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്.
യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം വിഭാവനം ചെയ്ത സ്മാര്‍ട്ട് സേവനങ്ങളുടെ ലഭ്യത മികച്ച രീതിയില്‍ പെതുജനങ്ങളിലേക്ക് എത്തിക്കാന്‍ വിവിധ നടപടി ക്രമങ്ങളാണ് താമസ കുടിയേറ്റ വകൂപ്പ് നടത്തി വരുന്നത്. ദുബൈയിലേക്ക് വരാന്‍ വേണ്ടി ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്ന് അനുദിനം ലക്ഷക്കണക്കിന് അപേക്ഷകളാണ് വകുപ്പിന് ലഭിച്ചുകെണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
എത്രയും വേഗത്തില്‍ ജനങ്ങളുടെ ആവശ്യങ്ങള്‍ സന്തോഷകരമായ അവസ്ഥയില്‍ പൂര്‍ത്തീകരിച്ചു നല്‍കുന്നതിനാണ് പ്രധാന്യം നല്‍കുന്നത് .ജീവനക്കാരുടെ ജോലി സമയം അവരുടെ ആവശ്യാനുസരണം നിശ്ചയിച്ചു നല്‍കുകയും ഉപഭോക്താവിന്‍െറ ആവശ്യാനുസരണം അവരെ അരികിലേക്ക് ചെന്ന് സേവനം കൈമാറുന്ന അമര്‍ കാര്‍ സംവിധാനം പോലെയുള്ള സേവനങ്ങളാണ് വകുപ്പ് നടത്തുന്നത്. അമേരിക്കയിലെ റിസ്ക് മാനേജ്മെന്‍റ് സൊസൈറ്റിയാണ് ദുബൈ കോണ്‍റാഡ് ഹോട്ടലില്‍ രണ്ട് ദിവസത്തെ ഫോറം സംഘടിപ്പിച്ചത്. ചൊവ്വാഴ്ച സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.