രാജ്യം ശൈത്യത്തില്‍; വൈറല്‍ രോഗങ്ങള്‍ പടരുന്നു
text_fieldsദുബൈ : തണുത്ത കാലാവസ്ഥയില്‍ മാറിവരുന്ന വ്യതിയാനങ്ങള്‍ യു എ ഇ യില്‍ വൈറല്‍ രോഗങ്ങള്‍ പടരാന്‍ കാരണമാകുന്നു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് രാജ്യം ഇത്തവണ വേഗത്തിലാണ് ശൈത്യത്തിലേക്ക് പോകുന്നത്. തണുപ്പ് ശക്തമാകുന്നതോടെ പനിയും ജലദോഷവും അനുബന്ധ രോഗങ്ങളും ബാധിച്ചവരുടെ എണ്ണം വര്‍ധിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
ജലദോഷം,പനി,ചുമ,തൊണ്ടവേദന,ശരീര വേദന,ചര്‍ദ്ദ്യതിസാരം തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങള്‍. ഒരാഴ്ചക്കുള്ളില്‍ പലര്‍ക്കും പിന്നീടിത് ബാക്ടീരിയല്‍ ഇന്‍ഫെക്ഷനായി തുടരുകയാണ്. ചിലരില്‍ ഇത് വര്‍ധിച്ച് ന്യുമോണിയയായി മാറുന്നുണ്ട്. സ്കൂളുകളിലും ഒഫീസുകളിലും പനിയും അലര്‍ജിക് രോഗങ്ങളും കാരണം അവധിയെടുക്കുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. കാലാവസ്ഥാ മാറ്റത്തിന്‍െറ സാഹചര്യത്തില്‍ വസ്ത്ര ധാരണം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ ആവശ്യമായ പ്രതിരോധ നടപടികള്‍ ഉറപ്പ് വരുത്താന്‍ പൊതു ജനങ്ങള്‍ ശ്രദ്ധ പുലര്‍ത്തണമെന്നും കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. കുട്ടികളില്‍ പ്രതിരോധ ശേഷി കുറവാനെന്നതിനാല്‍ മുതിര്‍ന്നവര്‍ക്കുള്ള ചെറിയ ജലദോഷം പോലും കുട്ടികളില്‍ പൊടുന്നനെ പടര്‍ന്നു പിടിക്കാന്‍ സാധ്യതയുണ്ട്. ജലജന്യ രോഗങ്ങളും ഈ കാലയളവില്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ട്.
ശരീരത്തിന് താങ്ങാവുന്നതിലുപരി തണുപ്പും തണുത്ത കാറ്റുമാണ് പലര്‍ക്കും പ്രശ്നം. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ നിരവധി ആളുകളാണ് വൈറല്‍ രോഗങ്ങള്‍ കാരണം ക്ളിനിക്കുകളില്‍ എത്തിയത്.പലരും കുടുംബമായാണ് എത്തുന്നത്. ജോലി സ്ഥലത്ത് നിന്നോ കുട്ടികള്‍ വഴി സ്കൂളുകളില്‍ നിന്നോ മറ്റു പൊതു സ്ഥലങ്ങളില്‍ നിന്നോ ആണ് രോഗം പടരുന്നത്. എല്ല്, വാതം സംബന്ധമായ അസുഖമുള്ളവരും തണുപ്പ് കൂടുന്നതോടെ ബുദ്ധിമുട്ടുകള്‍ അനുഭവിച്ച് ആശുപത്രികളില്‍ എത്തുന്നുണ്ട്.
ലേബര്‍ ക്യാമ്പുകളിലും വൈറല്‍ രോഗങ്ങള്‍ പടരുന്നതായാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. തൊഴിലാളികള്‍ക്ക് തണുപ്പില്‍ അതി രാവിലെതന്നെ ജോലിസ്ഥലത്തേക്ക് പോകേണ്ടി വരുന്നതും വൈകീട്ട് തണുപ്പോട് കൂടി തന്നെ അപര്യാപ്തമായ സൗകര്യങ്ങളില്‍ തിരിച്ച് ക്യാമ്പുകളിലേക്ക് യാത്ര ചെയ്യേണ്ടി വരുന്നതും ഇതിന് കാരണമാണ്. പാരസിറ്റമോളും ആന്‍റി അലര്‍ജിക് ഗുളികകളും വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങളുമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്. ചെറിയ കുട്ടികളിലും പ്രായമായവരിലും ഗര്‍ഭിണികളിലും ഇത്തരം രോഗങ്ങള്‍ പടരാതെ നോക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു.
ഈ മാസം അവസാനത്തോടെ അതി ശൈത്യമത്തെുമെന്ന് യു.എ.ഇ. ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നേരത്തെ അറിയിച്ചിരുന്നു .
മാര്‍ച്ച് 20 വരെ തുടരുന്ന ശൈത്യകാലത്ത് താപനില പലയിടങ്ങളിലും പൂജ്യത്തിന് താഴെവരെ എത്താനിടയുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. പര്‍വതമേഖലകളിലും ഉള്‍പ്രദേശങ്ങളിലുമായിരിക്കും കൊടുംശൈത്യം അനുഭവപ്പെടുക.
സൈബീരിയന്‍ മേഖലയില്‍നിന്നുള്ള തണുത്ത വായു ഗള്‍ഫ് മേഖലയിലേക്ക് നീങ്ങുന്നതാണ് ഇത്തവണത്തെ നേരത്തെയുള്ള തണുപ്പിന് ഇടയാക്കുന്നത്. വടക്കുകിഴക്കന്‍, വടക്കുപടിഞ്ഞാറന്‍ കാറ്റിന്‍െറ അകമ്പടിയോടെയായിരിക്കും തണുപ്പ് മേഖലയിലത്തെുക. ഇത് കണ്ടറിഞ്ഞ് വൈറല്‍ രോഗങ്ങള്‍ക്ക് മുന്‍ കരുതലുകള്‍ എടുക്കണമെന്നും ഡോകടര്‍മാര്‍ ചൂണ്ടി കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.