ഗ്ളോബല്‍ വില്ളേജിനെ സമ്പന്നമാക്കി ഇന്ത്യാ പവലിയന്‍
text_fieldsദുബൈ: സന്ദര്‍ശകര്‍ക്ക് പ്രതീക്ഷകള്‍ക്കപ്പുറമുള്ള അനുഭൂതി പകര്‍ന്ന് ഗ്ളോബല്‍ വില്ളേജ് ഇന്ത്യാ പവലിയന്‍. ഇന്ത്യയേയും ഇന്ത്യയുടെ പ്രൗഢമായ തനത് പൈതൃകത്തേയും ലോകത്തിന് മുന്നില്‍ വെളിപ്പെടുത്തുന്ന സന്ദര്‍ശകര്‍ക്ക നിറഞ്ഞ കാഴ്ചയും അനുഭവവുമാണ് സമ്മാനിക്കുന്നത്. 70 രാജ്യങ്ങളില്‍ നിന്നുള്ള 32 പവലിയനുകളില്‍ ഏറ്റവും വലിപ്പമേറിയ ഇന്ത്യാ പവലിയനില്‍ മുന്‍വര്‍ഷങ്ങളിലെ പോലെ വിനോദ പരിപാടികളും വൈവിധ്യമാര്‍ന്ന പുതുകാഴ്ചകളും ഒരുക്കിയിട്ടുണ്ടെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഗ്ളോബല്‍ വില്ളേജിന്‍െറ 20ാമത് സീസണ്‍ 2016 ഏപ്രില്‍ ഒമ്പതു വരെ തുടരും.
1,23,848 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഇന്ത്യാ പവലിയനിലെ 348 സ്റ്റാളുകളും വിസ്താരമേറിയ നടപ്പാതകളും തടിയില്‍ തീര്‍ത്ത പ്രത്യേകമായ പാര്‍ക്വറ്റ് ഫ്ളോറിങ്ങോടു കൂടിയതും വിസ്താരമേറിയതുമായതിനാല്‍ സന്ദര്‍ശകര്‍ക്ക് അനായാസമായി സഞ്ചരിക്കാനാവും. ഓരോ പവലിയനും സന്ദര്‍ശകരെ സ്വാഗതം ചെയ്യുന്നത് കമനീയമായ കവാടങ്ങളും മ്യൂസിക്കല്‍ ഫൗണ്ടനുകളും വിവിധ മൃഗരൂപങ്ങളുമാണ്. തുണിത്തരങ്ങള്‍, പാദരക്ഷകള്‍, ആഭരണങ്ങള്‍, ആക്സസറീസ്, ആയുര്‍വേദ ഉത്പങ്ങള്‍, മസാജുകള്‍, സൗന്ദര്യസംരക്ഷണ വസ്തുക്കള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, കരകൗശല വസ്തുക്കള്‍, ഭക്ഷ്യവസ്തുക്കള്‍ എന്നിവയയടക്കമുള്ള ഇന്ത്യയുടെ തനത് വ്യാപാര ശ്രേണി ഇവിടെ പരന്നുകിടക്കുന്നു. കൊത്തുപണികളും ഇന്ത്യയുടെ വിവിധഭാഗങ്ങളില്‍ നിുള്ള പൗരാണിക സ്മാരകങ്ങളുടെ കാഴ്ചപ്പൊക്കമേറിയ സംഗമവും പവലിയനിലുണ്ട്. മൈസൂര്‍കൊട്ടാരം, അംബാര്‍ കോട്ട, ദക്ഷിണേശ്വര്‍, കൊണാര്‍ക്ക് സൂര്യക്ഷേത്രത്തിലെ ചക്രം, ഗ്വാളിയര്‍ കോട്ട തുടങ്ങിയവ സംയോജിക്കുന്നതാണ് ഇന്ത്യാ പവലിയന്‍െറ മുഖ്യ കവാടം. കടുവ, മയില്‍, ആന തുടങ്ങിയവയുടെ അതേ വിലപ്പത്തിലുള്ള ജീവസുറ്റ കോണ്‍ക്രീറ്റ് ശില്‍പ്പങ്ങളും സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു. ഇത്തവണ ഇന്ത്യന്‍ പൗരാണികതയുടെ ആഴം അടുത്തറിയാനുപകരിക്കുന്ന പ്രത്യേക പൈതൃക ഗ്രാമവും പവലിയനിലുണ്ട്.
സന്ദര്‍ശകരുടെ അനുഭവത്തിന് നവ്യാനുഭൂതിയായി ഇന്ത്യന്‍ കലാനിരയിലെ പ്രഗത്ഭര്‍ പവലിയനിലണി നിരക്കും. ബോളിവുഡ് ഗായിക ശ്രേയ ഘോഷാല്‍, തുകല്‍ വാദ്യകുലപതിയും ഡ്രമ്മറുമായ ആനന്ദ് ശിവമണി, മുന്‍ നിര ഇന്ത്യന്‍ ബാന്‍ഡായ തൈക്കൂടം ബ്രിഡ്ജ്, 15 ഇന്ത്യന്‍ ഭാഷകളില്‍ പാടുന്ന ചാള്‍സ് ആന്‍റണി തുടങ്ങിയവര്‍ ഗ്ളോബല്‍ വില്ളേജിലെ പ്രധാന സാംസ്കാരിക വേദിയിലത്തെുന്ന ഇന്ത്യയിലെ പ്രമുഖരാണ്.
കോഴിക്കോട്ടെ സി.വി.എന്‍ കളരിയിലെ അഭ്യാസികള്‍ അഭ്യാസ പ്രകടനത്തിനത്തെിയിട്ടുണ്ട്. ഇതുകൂടാതെ, കളരി- മര്‍മാണി ഉഴിച്ചില്‍ ആവശ്യമുള്ളവര്‍ക്കായി ഇതാദ്യമായി പ്രത്യേക സ്റ്റാളും ഒരുക്കിയിട്ടുണ്ട്. സന്ധിവാതം, നട്ടെല്ലിനുണ്ടാകുന്ന ക്ഷതങ്ങള്‍, കായിക ക്ഷതങ്ങള്‍, ഒടിവ് തുടങ്ങിയവ പരിഹരിക്കുന്നതിന് കളരി മരുന്നുകള്‍ ഉപയോഗിച്ചുള്ള ഉഴിച്ചിലാണ് സി.വി.എന്‍ പിന്തുടരുന്ന ആയുര്‍വേദ ചികിത്സാരീതി.
ദിവസവും വൈകിട്ട് ആറു മുതല്‍ പത്ത് വരെ സന്ദര്‍ശകര്‍ക്കായി വിവിധ മത്സരങ്ങളും ഷോകളും ഒരുക്കിയിട്ടുണ്ട്. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങങ്ങളില്‍ നിന്നുള്ള സാംസ്കാരിക പരിപാടികളും അരങ്ങേറും. ക്രിസ്മസ്, റിപ്പബ്ളിക് ഡേ അടക്കമുള്ള ആഘോഷദിനങ്ങള്‍ ഇന്ത്യാ പവലിയനെ കൂടുതല്‍ വര്‍ണ്ണാഭമാക്കുമെന്ന് അവര്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യാ പവലിയന്‍ നടത്തിപ്പുകാരായ മാക് ഈവന്‍റ്സ് എം.ഡി. കെ.എസ്.ശ്രീകുമാര്‍, ജോയ്, കൃഷ്ണ, പങ്കജ്, തൈക്കൂടം ബ്രിഡ്ജിലെ ഗോവിന്ദ് മേനോന്‍, മിഥുന്‍ രാജു, വിയാന്‍ സാബി എന്നിവര്‍ സംബന്ധിച്ചു.
തൈക്കൂടം ബ്രിഡ്ജ് ഇന്ന് വേദിയില്‍
ദുബൈ: ഗ്ളോബല്‍ വില്ളേജില്‍ വെള്ളിയാഴ്ച പ്രമുഖ കേരള സംഗീത ബാന്‍ഡായ തൈക്കൂടം ബ്രിഡ്ജിന്‍െറ പരിപാടിയുണ്ടാകും. വിവിധ വൈകാരികത ഉള്‍ക്കൊള്ളുന്ന ഒമ്പതുപാട്ടുകളടങ്ങിയ ‘നവരസം’ ആല്‍ബത്തിന്‍െറ അന്താരാഷ്ട്ര പ്രകാശനവും ഇന്ത്യാ പവലിയനില്‍ നടക്കും. ഹിന്ദി, തമിഴ്,മലയാളം ഭാഷകളിലുള്ള പാട്ടുകളില്‍ ദൃശ്യവല്‍ക്കരിച്ച ‘ആരാച്ചാര്‍’ എന്ന പാട്ടിന്‍െറ വീഡിയോ പ്രകാശനവും ഇതോടൊപ്പമുണ്ടാകും. വൈകിട്ട് 7.30ന് നടക്കുന്ന ഈ പരിപാടിക്ക് ശേഷമാണ് ഗ്ളോബല്‍ വില്ളേജിലെ മുഖ്യവേദിയില്‍ തൈക്കൂടം ബ്രിഡ്ജിന്‍െറ സംഗീത വിരുന്നു നടക്കുക. രാത്രി ഒമ്പതു മുതല്‍ 11വരെ നീളുന്ന പരിപാടിക്ക് പ്രത്യേക ടിക്കറ്റില്ല.
വണ്‍, നവരസം, സുല്‍ത്താന്‍, കവാബ്, ഉറുമ്പ്, വിടുതലൈ തുടങ്ങിയ ഒമ്പത് ഗാനങ്ങളാണ് ‘നവരസം’ ആല്‍ബത്തിലുള്ളത്.ഗോവിന്ദ് മേനോന്‍, സിദ്ധാര്‍ത്ഥ് മേനോന്‍ തുടങ്ങി 14 അംഗങ്ങളുള്ള ബാന്‍ഡിന്‍െറ മുഖമുദ്ര ഹിന്ദി, തമിഴ്, മലയാളം, ഇംഗ്ളീഷ് മെലഡി ഗാനങ്ങളിലെ പരീക്ഷണങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.