യു.എ.ഇ ലോകത്തിന്‍െറ കവാടം; ആര്‍ക്കു മുമ്പിലും അതു കൊട്ടിയടക്കില്ല-ശൈഖ് മുഹമ്മദ്
text_fieldsദുബൈ: യു.എ.ഇ ലോകത്തിന്‍െറ പ്രവേശന കവാടമായി തുടരുമെന്നും സന്ദര്‍ശകര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും നിക്ഷേപകര്‍ക്കും സഹോദരങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും മുമ്പില്‍ അത് ഒരിക്കലും കൊട്ടിയടക്കില്ളെന്നും യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം.
തിങ്കളാഴ്ച വൈകിട്ട് ഗ്ളോബല്‍ വില്ളേജ് പ്രദര്‍ശന നഗരി സന്ദര്‍ശിച്ചശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
യു.എ.ഇ നേതൃത്വവും സര്‍ക്കാരും ജനങ്ങളും എല്ലാ രാജ്യങ്ങളുമായും ജനതകളുമായും പരസ്പര ബഹുമാനം എന്ന തത്വം ശക്തപ്പെടുത്താനുള്ള ശ്രമം തുടരും. ദേശീയ,അറബ്, സാംസ്കാരികാ ഇസ്ലാമിക സ്വത്വം നിലനിര്‍ത്തിക്കൊണ്ടുതന്നെ മാനവിക,സാംസ്കാരിക,സാമൂഹിക ആശയവിനിമയത്തിനുള്ള പാലങ്ങള്‍ പണിയുമെന്നും ശൈഖ് മുഹമ്മദ് ആവര്‍ത്തിച്ചു.
മേള നഗരിയിലത്തെിയ ശൈഖ് മുഹമ്മദ് വിവിധ രാജ്യങ്ങളുടെ പവലിയനുകള്‍ സന്ദര്‍ശിച്ചു. പങ്കെടുക്കുന്ന രാജ്യങ്ങളുടെയും പവലിയനുകളുടെയും വിനോദ-ഉല്ലാസ സൗകര്യങ്ങളുടെയും ബാഹുല്യത്തില്‍ ഏറ്റവും വലിയ മേളയായ ഗ്ളോബല്‍ വില്ളേജിലെ വിസ്മയക്കാഴ്ചകള്‍ ശൈഖ് മുഹമ്മദ് നോക്കിക്കണ്ടു.
കുവൈത്ത് പവലിയനിലത്തെിയ അദ്ദേഹം കുവൈത്ത് നാടന്‍കലകളുടെ ചിത്രീകരണം ആസ്വദിച്ചു.യമന്‍ പവലിയനില്‍ അദ്ദേഹം അവരുടെ നാടന്‍ കലകളെക്കുറിച്ചും വസ്ത്രങ്ങളെക്കുറിച്ചും ചോദിച്ചറിഞ്ഞു.
സൗദി അറേബ്യ, തായ്ലന്‍റ്, ഈജിപ്ത്, ചൈന തുടങ്ങിയ രാജ്യങ്ങളുടെ പവലിയനുകളിലും അദ്ദേഹം എത്തി.
ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ ഫൗണ്ടേഷന്‍ പവലിയനും ശൈഖ് മുഹമ്മദ് സന്ദര്‍ശിച്ചു. മാനവിക സംസ്കാരങ്ങളുടെ സമന്വയ കേന്ദ്രമായ ഗ്ളോബല്‍ വില്ളേജ് അന്താരാഷ്ട്ര മേള സന്ദര്‍ശിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച ശൈഖ് മുഹമ്മദ് ശില്പ ഭംഗിയിലൂടെ വിസ്മയിപ്പിക്കുന്ന മുഖ്യകവാടത്തിലൂടെയാണ് പുറത്തിറങ്ങിയത്.
അറബ് മീഡിയ ഗ്രൂപ്പ് സി.ഇ.ഒ മുഹമ്മദ് അല്‍ മുല്ല, ഗ്ളോബല്‍ വില്ളേജ് സി.ഇ.ഒ അഹ്മദ് ഹുസൈന്‍ എന്നിവരും അദ്ദേഹത്തെ അനുഗമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.