ശൈഖ് സുല്‍ത്താന്‍ 170 തടവുകാര്‍ക്ക് മാപ്പേകി
text_fieldsഷാര്‍ജ: വിവിധ കുറ്റകൃത്യങ്ങളില്‍പ്പെട്ട് ഷാര്‍ജ ജയിലില്‍ കഴിയുന്ന വിവിധ രാജ്യക്കാരായ 170 തടവുകാര്‍ക്ക് യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമദ് ആല്‍ ഖാസിമി മാപ്പേകി.
ജി.സി.സി ഇന്‍മേറ്റ് വീക്ക് പ്രമാണിച്ചാണ് മാപ്പേകിയത്. തടവ് കാലത്തെ പെരുമാറ്റം,സമീപനം,കുറ്റകൃത്യങ്ങളുടെ സ്വഭാവം, തടവ്കാലം എന്നിവ പരിഹണിച്ചാണ് 170 പേരെ തെരഞ്ഞെടുത്തതെന്ന് ഷാര്‍ജ പൊലീസ് മേധാവി ബ്രിഗേഡിയര്‍ സെയ്ഫ് ആല്‍ സാരി പറഞ്ഞു.
ശിഷ്ട കാലം കുടുംബത്തോടൊന്നിച്ച് സ്വന്തം നാട്ടില്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാതെ ജീവിക്കണമെന്ന ഉപദേശത്തോടെയാണ് ഇവരെ മോചിപ്പിച്ചത്. ജി.സി.സി ഇന്‍മേറ്റ് വീക്കിനോടനുബന്ധിച്ച് തടവുകാര്‍ക്ക് അവരുടെ കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ അധികൃതര്‍ അവസരമൊരുക്കിയിരുന്നു.
വികാര നിര്‍ഭരമായ രംഗങ്ങളായിരുന്നു ഇവിടെ കാണപ്പെട്ടത്. വര്‍ഷങ്ങളായി കുടപ്പിറപ്പുകളേയും പ്രിയപ്പെട്ടവരേയും കാണാതെ കഴിഞ്ഞവര്‍ കണ്ട് മുട്ടിയപ്പോള്‍ കണ്ണീരും സങ്കടവും സന്തോഷവും അണപൊട്ടി.
തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് തടവ് കാല പരിധിക്ക് മുമ്പ് തന്നെ മാപ്പേകിയ ശൈഖ് സുല്‍ത്താനോട് എന്നും കടപ്പെട്ടിരിക്കുമെന്ന് തടവുകാരുടെ ബന്ധുക്കള്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.