Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപ്രകാശം പരത്തുന്ന...

പ്രകാശം പരത്തുന്ന പെണ്‍കുട്ടികള്‍

text_fields
bookmark_border
പ്രകാശം പരത്തുന്ന പെണ്‍കുട്ടികള്‍
cancel

ഷാര്‍ജ: അന്താരാഷ്ട്ര പുസ്തകമേളയില്‍ കേരളത്തിന്‍െറ പ്രകാശം പരത്തുകയാണ് ഈ മൂന്നു പെണ്‍കുട്ടികള്‍. സ്കൂള്‍ വിദ്യാര്‍ഥികളായ ഫിദ ലബീബ്, മരിയ വിന്‍സെന്‍റ്, റിദ ജലീല്‍ എന്നിവരുടെ പുസ്തകങ്ങള്‍ ലോകപ്രശസ്തമായ ഷാര്‍ജ പുസ്തകോത്സവത്തിലൂടെ വായനക്കാരിലത്തെുകയാണ്.  അനാഥത്വത്തിന്‍െറ പൊള്ളുന്ന ജീവിതകഥ പറയുന്ന ഇംഗ്ളീഷ് നോവലാണ് റിദ ജലീലിന്‍െറ സൃഷ്ടിയെങ്കില്‍ ഫിദ ലബീബ് ഇംഗ്ളീഷ് കവിതാ സമാഹാരവും മരിയ വിന്‍സന്‍റ്  ഗദ്യവും കവിതയുമടങ്ങുന്ന പുസ്തകവുമാണിറക്കുന്നത്.
റിദയും മരിയയും സുഹൃത്തുക്കളും ദുബൈ ഇന്ത്യന്‍ ഹൈസ്കൂളിലെ പ്ളസ് ടു വിദ്യാര്‍ഥിനികളുമാണ്. ഫിദ ഷാര്‍ജ ഒൗര്‍ ഓണ്‍ സ്കൂളില്‍ എട്ടാം തരത്തില്‍ പഠിക്കുന്നു.
മലപ്പുറം പട്ടിക്കാട് സ്വദേശിയായ ഫിദ ലബീബ് രചിച്ച 24 കവിതകളടങ്ങിയ ‘ഫ്ളോറസന്‍ഷ്യ’ എന്ന ആദ്യ പുസ്തകം ബുധനാഴ്ച ഷാര്‍ജ പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്യുകയാണ്.
നാലാം ക്ളാസ് മുതല്‍ എഴുത്തിന്‍െറ വഴിയിലത്തെിയ ഈ കൊച്ചുമിടുക്കി എട്ടാം ക്ളാസില്‍ ആദ്യ കവിതാ സമാഹാരം പുറത്തിറക്കുന്ന സന്തോഷത്തിലാണ്. ദുബൈയില്‍ തന്നെയാണ് ജനിച്ചതും വളര്‍ന്നതും. അതുകൊണ്ടുതന്നെ ഇംഗ്ളീഷിലാണ് കവിതകള്‍ എഴുതുന്നത്. പ്രകൃതിയാണ് ഇഷ്ടവിഷയം. യുദ്ധവും സംഘര്‍ഷവും ഉള്‍പ്പെടെയുള്ള കാലിക വിഷയങ്ങളും ഫിദയുടെ പേനത്തുമ്പില്‍ മൂര്‍ച്ചയുള്ള അക്ഷരങ്ങളായി മാറും. വര്‍ഷത്തിലൊരിക്കലേ പോകാറുള്ളുവെങ്കിലും കേരളത്തിലെ പ്രകൃതിഭംഗിയെക്കുറിച്ച് സംസാരിക്കാന്‍ ഫിദക്ക് ആയിരം നാവാണ്. കേരളത്തിലായിരുന്നെങ്കില്‍ തനിക്ക് കൂടുതല്‍ കവിതകളെഴുതാനാകുമായിരുന്നെന്ന് ഫിദ പറയുന്നു.  വീട്ടില്‍ നിന്നും സ്കൂളില്‍ നിന്നും കിട്ടുന്ന നിര്‍ലോഭ പിന്തുണയാണ് ഈ പ്രതിഭക്കു പ്രചോദനമാകുന്നത്. ചെറുപ്പത്തിലേ വായനയോട് അതിയായ താല്പര്യം കാട്ടിയ ഫിദയുടെ എഴുതാനുള്ള കഴിവ് തിരിച്ചറിഞ്ഞ മാതാപിതാക്കളായ അസ്ലം അല്‍ ലബീബും നുസ്റത്തും എല്ലാ പ്രോത്സാഹനവും നല്‍കി കൂടത്തെന്നെയുണ്ട്. ഷേക്സ്പിയറും കീറ്റ്സും റോബര്‍ട്ട് ഫ്രോസ്റ്റുമെല്ലാമാണ് ഇഷ്ട എഴുത്തുകാര്‍.
റിദ ജലീലിന്‍െറ ‘വാട്ട് ലൈസ് ബിയോണ്ട്’ എന്ന  നോവല്‍ കഴിഞ്ഞദിവസം വൈക്കം മുഹമ്മദ് ബഷീറിന്‍െറ മകള്‍ ഷാഹിന ബഷീറാണ് നിറഞ്ഞ സദസ്സില്‍ പ്രകാശനം ചെയ്തത്. അനാഥയായ ഫെലിസിറ്റി എന്ന 15കാരിയുടെ പൊള്ളുന്ന ജീവിതകഥയാണ്  168 പേജുള്ള നോവലിന്‍െറ ഇതിവൃത്തം. ഫെലിസിറ്റി ശിക്ഷിക്കപ്പെട്ട് ഒരു ദ്വീപിലത്തെുന്നതും അവിടെ അവള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്ന കാര്യങ്ങളും പരിചയപ്പെട്ട ആളുകളും ആ ജീവിതം മാറ്റിമറിക്കുന്നതുന്നതിന്‍െറയും കഥയാണിത്. 
ഭാവിയില്‍ ഇംഗ്ളീഷ് പ്രഫസറും എഴുത്തുകാരിയുമാകാന്‍ ആഗ്രഹിക്കുന്ന റിദയുടെ ആദ്യ നോവലിന് തന്നെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
13ാം വയസില്‍ എഴുതിത്തുടങ്ങിയ  നോവല്‍ രണ്ടു വര്‍ഷമെടുത്താണ് റിദ പൂര്‍ത്തിയാക്കിയത്. ചെറുപ്പത്തിലേ ധാരളം വായിക്കുമായിരുന്ന റിദയുടെ അക്ഷരസ്നേഹം ആദ്യം തിരിച്ചറിഞ്ഞത് ഉമ്മയുടെ ഉമ്മയാണ്. പരന്ന വായനയിലൂടെ എഴുത്തിന്‍െറ വഴി തെരഞ്ഞെടുത്ത മകള്‍ക്ക് മാതാപിതാക്കളായ കണ്ണൂര്‍ പിലാത്തറ സ്വദേശി അബ്ദുല്‍ ജലീലും സജ്നയും എല്ലാ പിന്തുണയും നല്‍കുന്നു. വായനയെ പ്രോത്സാഹിപ്പിക്കുന്ന അന്തരീക്ഷമായിരുന്നു വീട്ടിലെന്ന് റിദ പറയുന്നു.  ആറാം ക്ളാസില്‍ പഠിക്കുമ്പോള്‍ കവിതയെഴുതിയാണ് റിദ അക്ഷര സൃഷ്ടിയിലേക്ക് കടന്നത്. സ്കൂള്‍ മാഗസിനില്‍ നിരവധി കവിതകളും ചെറുകഥകളുമെഴുതിയിട്ടുണ്ട്.  ചെറുപ്പം മുതലേ ദുബൈയിലായിരുന്നതിനാല്‍ ഇംഗ്ളീഷാണ് തനിക്ക് കൂടുതല്‍ വഴങ്ങുന്നതെന്ന് റിദ പറഞ്ഞു. പാക് എഴുത്തുകാരന്‍ ഖാലിദ് ഹുസൈനും ഐറിഷ് നോവലിസ്റ്റ് സിസിലിയ അഹേണുമാണ് ഇഷ്ട എഴുത്തുകാര്‍.  ജലീല്‍, ഗലദാരി ഓട്ടോമൊബൈല്‍സിലും സജ്ന ശൈഖ് സായിദ് പെട്രോകെമിക്കല്‍സിലും ഉദ്യോഗസഥരാണ്. നോവല്‍ എഴുതിത്തുടങ്ങിയതൊന്നും റിദ മാതാപിതാക്കളോട് പറഞ്ഞിരിന്നില്ല.  പ്രസിദ്ധീകരണഘട്ടമത്തെിയപ്പോഴാണ് മകള്‍ ആ ‘സര്‍പ്രൈസ്’ വെളിപ്പെടുത്തിയതെന്ന് സജ്ന പറഞ്ഞു. അഞ്ചാം ക്ളാസില്‍ പഠിക്കുന്ന റജ ജലീല്‍ സഹോദരിയാണ്.
17കാരിയായ മരിയയുടെ ‘മൈ വേഡ്സ് ആന്‍ഡ് തോട്ട്സ്’ എന്ന പുസ്തകം വരുന്ന വെള്ളിയാഴ്ചയാണ് ഷാര്‍ജ മേളയില്‍ പ്രകാശനം ചെയ്യുക. രണ്ടു ഭാഗങ്ങളായുള്ള ഈ ഇംഗ്ളീഷ് പുസ്തകത്തിന്‍െറ ആദ്യ ഭാഗത്ത് 33  ലേഖനങ്ങളും രണ്ടാം ഭാഗത്ത്  20  കവിതകളുമാണെന്ന് മരിയ പറഞ്ഞു. ഒന്നാം ക്ളാസ് മുതല്‍ കവിതയെഴുതിത്തുടങ്ങിയ ഈ എറണാകുളത്തുകാരി സ്കൂള്‍ മാഗസിനിലെ പതിവ് സാന്നിധ്യമാണ്. ദുബൈയില്‍ നിന്നിറങ്ങുന്ന ‘ഗള്‍ഫ് ന്യൂസ്’ പത്രത്തില്‍ മൂന്നു വര്‍ഷമായി സ്ഥിരമായി ലേഖനങ്ങള്‍ എഴുതുന്നു. ബ്രിട്ടനിലെ ഓതര്‍ ഹൗസാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. നിരന്തരമായ വായന തന്നെയാണ് മരിയയെ എഴുത്തിലേക്ക് നയിച്ചത്. വില്യം വേഡ്സ്വര്‍ത്തും ജോണ്‍ കീറ്റ്സുമാണ് ഇഷ്ട കവികള്‍.  പ്രകൃതിയും കാലിക സംഭവങ്ങളുമെല്ലാം  മരിയ എഴുത്തിന് വിഷയമാക്കുന്നു.  അമ്മ റെക്സിയാണ് വായനക്കും എഴുത്തിനും പ്രധാനമായും പ്രോത്സാഹനം നല്‍കുന്നത്. മികച്ച വിദ്യാര്‍ഥിക്കുള്ള ശൈഖ് ഹംദാന്‍ അവാര്‍ഡും ഷാര്‍ജ എക്സലന്‍സ് അവാര്‍ഡും ലഭിച്ചിട്ടുണ്ട്. പിതാവ് വിന്‍സന്‍റ് ദുബൈയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റാണ്.  റെക്സി അധ്യാപികയായിരുന്നെങ്കിലും മക്കളുടെ പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും പിന്തുണ നല്‍കാനായി ജോലി രാജിവെക്കുകയായിരുന്നു. സഹോദരി റോസ് നാലാം ക്ളാസില്‍ പഠിക്കുന്നു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sharjah Book Fair
Next Story