അബൂദബി ഐ.എസ്.സി ഇന്ത്യ ഫെസ്റ്റ് ഡിസംബര്‍ മൂന്ന് മുതല്‍
text_fieldsഅബൂദബി: അബൂദബി ഇന്ത്യ സോഷ്യല്‍ ആന്‍റ് കള്‍ച്ചറല്‍ സെന്‍റര്‍ നേതൃത്വത്തില്‍ ഇന്ത്യ ഫെസ്റ്റ് സംഘടിപ്പിക്കുന്നു. നാട്ടില്‍ നിന്നും യു.എ.ഇയില്‍ നിന്നുമുള്ള പ്രമുഖ കലാകാരന്‍മാരുടെ കലാപ്രകടനങ്ങളും ഇന്ത്യന്‍ ഭക്ഷ്യ വിഭവങ്ങളുടെ ഭക്ഷ്യ മേളയും അടക്കം വൈവിധ്യമായ പരിപാടികളോടെ സംഘടിപ്പിക്കുന്ന ആറാമത് ഇന്ത്യ ഫെസ്റ്റ് ഡിസംബര്‍ മൂന്ന്, നാല്, അഞ്ച് തീയതികളില്‍ ഐ.എസ്.സിയില്‍ നടക്കും. ഇന്ത്യ ഫെസ്റ്റിന് മുന്നോടിയായി ബോളിവുഡ് ഗായകന്‍ കുമാര്‍ സാനുവും 12 അംഗ സംഗവും അവതരിപ്പിക്കുന്ന സംഗീത പരിപാടി നവംബര്‍ 27ന് ഐ.എസ്.സിയില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 2000 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന പരിപാടിയുടെ പകുതിയിലധികം ടിക്കറ്റുകള്‍ വിറ്റുപോയിട്ടുണ്ട്.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ കലാരൂപങ്ങളും ഭക്ഷണ വിഭവങ്ങളുമായിരിക്കും ഇന്ത്യ ഫെസ്റ്റിന്‍െറ പ്രധാന ആകര്‍ഷണം.
യു.എ.ഇയുടെ 44ാം ദേശീയ ദിനത്തിന്‍െറ ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടിയില്‍ സര്‍ക്കാറിന്‍െറയും ഇന്ത്യന്‍ എംബസിയുടെ സഹകരണമുണ്ടായിരിക്കും. മറ്റ് രാജ്യങ്ങളുടെ അബൂദബിയിലെ എംബസികളുടെ
നേതൃത്വത്തില്‍ കലാപരിപാടികളും അവതരിപ്പിക്കും. ഡിസംബര്‍ മൂന്ന് മുതല്‍ അഞ്ച് വരെ ബോളിവുഡ് ഗായകന്‍ നരേഷ് അയ്യര്‍, ശരണ്യ ശ്രീനിവാസ്, മധുബാലകൃഷ്ണന്‍, ചിത്ര അയ്യര്‍, സുമി അരവിന്ദ്, വുഡന്‍ ഷീല്‍ഡ് സംഘം എന്നിവരുടെ ഗാനമേളകള്‍ അരങ്ങേറും.
പ്രവേശന കൂപ്പണ്‍ നറുക്കിട്ടെടുത്ത് നിസാന്‍ ടിഡ കാറും മറ്റ് 24 സമ്മാനങ്ങളും നല്‍കും.
യു.എ.ഇ എക്സ്ചേഞ്ച് പ്രസിഡന്‍റ് വൈ. സുധീര്‍ കുമാര്‍ ഷെട്ടി, ലുലു എക്സ്ചേഞ്ച് പ്രതിനിധി അജിത് ജോണ്‍സണ്‍, ജെമിനി ഗ്രൂപ്പ് ഡയറക്ടര്‍ വിനീഷ് ബാബു, നിസാന്‍ പ്രതിനിധി ക്രിസ്റ്റഫര്‍ ഡെക്കോര്‍, അല്‍ മസൂദ് പ്രതിനിധി നടാജ പവ്ലോസ്ക, ഐ.എസ്.സി ഭാരവാഹികളായ രമേഷ് പണിക്കര്‍, എം.എ സലാം, രാജാ ബാലകൃഷ്ണ, ജോസഫ് ജോര്‍ജ്ജ് അനിക്കാട്ടില്‍, ടി.എന്‍. കൃഷ്ണന്‍, സര്‍വോത്തം ഷെട്ടി തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.