എ.പി.എല്‍ ഫൈനല്‍ ഇന്ന്
text_fieldsദുബൈ: രണ്ടു മാസമായി തുടരുന്ന ഏഷ്യാനെറ്റ് പ്രീമിയര്‍ ലീഗ് ട്വന്‍റി20 ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിലെ ജേതാക്കളെ കണ്ടത്തെുന്നതിനുള്ള കലാശപ്പോരാട്ടം വെള്ളിയാഴ്ച. വൈകീട്ട് ഏഴിന് ദുബൈ സെവന്‍സ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ ആലുബോണ്ട് ടൈഗേഴ്സും റെഡ് ഫ്ളവേഴ്സ് ടൂറിസവും ഏറ്റുമുട്ടും. വിജയികള്‍ക്ക് 50,000 ദിര്‍ഹം കാഷ് പ്രൈസും ട്രോഫിയുമാണ് സമ്മാനം. രണ്ടാമതത്തെുന്ന ടീമിന് 20,000 ദിര്‍ഹവും ട്രോഫിയും ലഭിക്കും. കാണികള്‍ക്കും നിരവധി സമ്മാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ഫൈനല്‍ മത്സരത്തോട് അനുബന്ധിച്ച് യു.എ.ഇയിലെ ഫോര്‍ മെന്‍ ആന്‍റ് സ്ട്രിങ് ബാന്‍ഡിന്‍െറ സംഗീത പരിപാടിയും ഉണ്ടാകും. ഫൈനല്‍ മത്സരത്തിനും സംഗീത പരിപാടിയിലേക്കുമുള്ള പ്രവേശനം സൗജന്യമാണ്.
കഴിഞ്ഞ ദിവസം നടന്ന സെമിഫൈനലില്‍ ഫൈ്ള എമിറേറ്റ്സിനെ ഏഴു വിക്കറ്റിന് തോല്‍പ്പിച്ചാണ് റെഡ് ഫ്ളവേഴ്സ്് ടൂറിസം ഫൈനലിലത്തെിയത്. ആദ്യം ബാറ്റു ചെയ്ത ഫൈ്ള എമിറ്റേ്സ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റിന് 153 റണ്‍സെടുത്തു.24 പന്തില്‍ നിന്ന് 54 റണ്‍സെടുത്ത അഹ്മദ് നിസാം ശൈഖ് ആയിരുന്നു ടോപ് സ്കോറര്‍. മറുപടി ബാറിങ്ങില്‍ റെഡ് ഫ്ളവേഴ്സ് 17.5 ഓവറില്‍ മുന്നു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. മാന്‍ ഓഫ് ദ മാച്ച് യാസില്‍ കലീം (69), അസീം അഷ്റഫ് (55 നോട്ടൗട്ട്) എന്നിവരാണ് വിജയം എളുപ്പമാക്കിയത്.
രണ്ടാം സെമിഫൈനലില്‍ ഇന്‍റര്‍ഫേസിനെ പരാജയപ്പെടുത്തി ആലുബോണ്ട് ടൈഗേഴ്സ് അഞ്ചു വിക്കറ്റിന് പരാജയപ്പെടുത്തി. ഇന്‍റര്‍ഫേസ് 19.1 ഓവറില്‍ 135ന് എല്ലാവരും പുറത്തായപ്പോള്‍ 16.4 ഓവറില്‍ ആലുബോണ്ട് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. 23 പന്തില്‍ നിന്ന് പുറത്താകാതെ 41 റണ്‍സടിച്ച ഉമൈര്‍ അലി, 24 റണ്‍സെടുത്ത റോഷന്‍ മുസ്തഫ, 22 റണ്‍സെടുത്ത ഷാഹിദ് സിദ്ദീഖ് എന്നിവരും ആലുബോണ്ടിന്‍െറ വിജയനായകരായി. നേരത്തെ 22 റണ്‍സ് മാത്രം വഴങ്ങി ഇന്‍റഫേസിന്‍െറ നാലു നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തിയ നാസിര്‍ അസീസാണ് മാന്‍ ഓഫ് ദ മാച്ച്.
ഫെബ്രുവരി നാലിന് തുടങ്ങിയ ഏഷ്യനെറ്റ് പ്രീമിയര്‍ ലീഗ് ട്വന്‍റി20 ക്രിക്കറ്റില്‍ 16 ടീമുകളാണ് മാറ്റുരച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.