എണ്ണ കമ്പനിയില്‍ കരാറിന് കൈക്കൂലി; ഇന്ത്യക്കാരന് മൂന്ന് വര്‍ഷം തടവ്
text_fieldsഅബൂദബി: എണ്ണ കമ്പനിയില്‍ കരാര്‍ നല്‍കുന്നതിന് കൈക്കൂലി വാങ്ങിയ കേസില്‍ ഇന്ത്യക്കാരന് അബൂദബി കോടതി മൂന്ന് വര്‍ഷം തടവുശിക്ഷ വിധിച്ചു. ഒന്നര ലക്ഷം ദിര്‍ഹം കൈക്കൂലി വാങ്ങിയ കേസിലാണ് ഉത്തരവ്.
കൈക്കൂലി നല്‍കിയ സ്ഥാപനത്തിന്‍െറ ഉടമകളിലൊരാള്‍ക്കും മൂന്ന് വര്‍ഷം തടവുശിക്ഷ വിധിച്ചിട്ടുണ്ടെന്ന് പ്രമുഖ വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു.
എണ്ണ കമ്പനിയിലേക്ക് ഉപകരണങ്ങള്‍ നല്‍കുന്ന സ്ഥാപനത്തിന് കരാര്‍ നല്‍കുന്നതിന് കൈക്കൂലി നല്‍കിയ കേസിലാണ് ഇരുവര്‍ക്കും അബൂദബി ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചത്. അബൂദബിയിലെ എണ്ണ കമ്പനിയില്‍ പര്‍ച്ചേസിങ് വിഭാഗത്തിന്‍െറ ചുമതല വഹിച്ചിരുന്ന ഇന്ത്യക്കാരന്‍ 2015 ആഗസ്റ്റില്‍ കരാര്‍ ലഭിക്കുന്നതിനുള്ള ടെണ്ടറില്‍ ഉപകരണ വിതരണ സ്ഥാപനത്തെ സഹായിക്കുന്നതിന് കൈക്കൂലി വാങ്ങിയെന്നാണ് കേസ്.
ആഭ്യന്തര അന്വേഷണത്തില്‍ ശരിയല്ലാത്ത പ്രവര്‍ത്തനങ്ങള്‍ നടന്നതായി കണ്ടത്തെിയതിനെ തുടര്‍ന്ന് കമ്പനി അധികൃതര്‍ക്ക് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ശരിയായ നടപടിക്രമങ്ങള്‍ പാലിക്കാതെ സ്ഥാപനത്തിന് കരാര്‍ നല്‍കുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടത്തെുകയായിരുന്നു. കരാര്‍ നല്‍കുന്നതിന് ഇന്ത്യക്കാരനായ ഉദ്യോഗസ്ഥന്‍ കൈക്കൂലി വാങ്ങിയതായും കണ്ടത്തെി.
കോടതിയില്‍ കേസ് എത്തിയപ്പോള്‍ എണ്ണ കമ്പനി ഉദ്യോഗസ്ഥന്‍ കൈക്കൂലി വാങ്ങിയെന്നത് നിഷേധിച്ചു. കമ്പനിക്ക് കടം നല്‍കിയ തുക തിരികെ വാങ്ങുകയായിരുന്നുവെന്ന് പ്രതിയുടെ അഭിഭാഷക വാദിച്ചു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കമ്പനിയുടെ ഉടമകളിലൊരാള്‍ പണം കടമായി ആവശ്യപ്പെടുകയും ഇത് നല്‍കുകയുമായിരുന്നു. കൈക്കൂലി വാങ്ങിയതിന് പിന്തുണക്കുന്ന മറ്റ് തെളിവുകളൊന്നും ഇല്ളെന്നും വാദിച്ചു. മാസം 74000 ദിര്‍ഹം ശമ്പളമുണ്ടായിരുന്നയാള്‍ തന്‍െറ രണ്ട് മാസത്തെ ശമ്പള തുക മാത്രമായ ഒന്നര ലക്ഷം ദിര്‍ഹത്തിനായി അപകടത്തില്‍ ചാടില്ളെന്നും അഭിഭാഷക വാദിച്ചു. എന്നാല്‍, പ്രതിഭാഗത്തിന്‍െറ വാദങ്ങള്‍ തള്ളിക്കളഞ്ഞ കോടതി പ്രോസിക്യൂഷന്‍െറ കണ്ടത്തെലുകള്‍ അംഗീകരിക്കുകയും ശിക്ഷ വിധിക്കുകയുമായിരുന്നു. പ്രതിക്ക് കൈക്കൂലി നല്‍കിയ സ്ഥാപനത്തിന്‍െറ ഉടമകളിലൊരാള്‍ കൂട്ടുപ്രതിയാണെന്ന് കണ്ടത്തെിയാണ് മൂന്ന് വര്‍ഷം തടവുശിക്ഷ വിധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.