അറിവിന്‍െറ ആഘോഷത്തിലേക്ക് സ്വാഗതം
text_fieldsദുബൈ: അറിവിന്‍െറ ആഘോഷത്തിന് ദുബൈയില്‍ വെള്ളിയാഴ്ച തുടക്കം. ‘ഗള്‍ഫ് മാധ്യമം’ ഒരുക്കുന്ന പ്രഥമ സമ്പുര്‍ണ വിദ്യഭ്യാസ കരിയര്‍ മേളയായ ‘എജുകഫേ’ ഇന്ന് വൈകിട്ട് 4.30ന് ദുബൈ ഖിസൈസിലെ ബില്‍വ ഇന്ത്യന്‍ സ്കൂള്‍ അങ്കണത്തില്‍ പത്മശ്രീ ഡോ.ആസാദ് മൂപ്പന്‍ ഉദ്ഘാടനം ചെയ്യും. ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ ഹംസ അബ്ബാസ് അധ്യക്ഷത വഹിക്കും. രണ്ടു ദിവസത്തെ മേളയില്‍ ഇന്ത്യയില്‍ നിന്നും യു.എ.ഇയില്‍ നിന്നുമുള്ള വിദേശസര്‍വകാലാശാലകളടക്കം 30 ഓളം വിദ്യാഭ്യാസ സ്ഥാപനങ്ങളും വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും മാര്‍ഗ നിര്‍ദേശം നല്‍കാനായി പ്രമുഖ വ്യക്തിത്വങ്ങളും സംബന്ധിക്കും.
പ്രധാനമായും പത്തു മുതല്‍ 12 വരെ ക്ളാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെ ഉദ്ദേശിച്ച് നടത്തുന്ന മേളയില്‍ വിദ്യാഭ്യാസ-തൊഴില്‍ മേഖലയിലെ ഏറ്റവും പുതിയ കോഴ്സുകളും സാധ്യതകളും അറിയാനും വിദ്യാര്‍ഥികളുടെ അഭിരുചിക്കനുസരിച്ച് തെരഞ്ഞെടുക്കാനും സൗകര്യമുണ്ടാകും. കുട്ടികളുടെ കഴിവുകളും താല്‍പര്യങ്ങളും കണ്ടത്തെി വിജയ മാര്‍ഗത്തില്‍ അവരെ ഒരുക്കിവിടാന്‍ വിദഗ്ധരുടെ സഹായമുണ്ടാകും. കുട്ടികളുടെ മാനസിക-ബൗദ്ധിക-ശാരീരിക ക്ഷമത കണ്ടത്തൊനും സംവിധാനമുണ്ട്. രക്ഷിതാക്കള്‍ക്കായി പ്രത്യേക ക്ളാസുകളും കൗണ്‍സലിങുമുണ്ടാകും. വിദ്യഭ്യാസ സംബന്ധമായ സംശയ നിവാരണത്തിനും എജുകഫേയില്‍ അവസരമുണ്ട്. വെള്ളിയാഴ്ച വൈകിട്ട് മൂന്നു മുതല്‍ രാത്രി ഒമ്പതു വരെയും ശനിയാഴ്ച രാവിലെ 10 മുതല്‍ രാത്രി എട്ടു വരെയുമാണ് പ്രദര്‍ശന സമയം. പ്രവേശം സൗജന്യമാണ്.
ഇന്ന് വൈകിട്ട് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ വിശിഷ്ട കുടുംബങ്ങള്‍ക്കുള്ള ഈ വര്‍ഷത്തെ ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് ആല്‍ മക്തൂം പുരസ്കാരം നേടിയ മലയാളികളായ ഡോ. സംഗീത് ഇബ്രാഹിമിനെയും കുടുംബത്തെയും വിനോദ് കുമാര്‍ പാലയില്‍ ഭാസ്കരന്‍ പിള്ളയെയൂം കുടുംബത്തെയും ആദരിക്കും. ഷാര്‍ജ ടെലിവിഷന്‍െറ അറബിക് സംഗീത റിയാലിറ്റി ഷോയില്‍ ഒന്നാമതത്തെി മലയാളത്തിന്‍െറ അഭിമാനം വാനോളമുയര്‍ത്തിയ സ്കൂള്‍ വിദ്യാര്‍ഥിനി മീനാക്ഷിയും ‘ഗള്‍ഫ് മാധ്യമ’ത്തിന്‍െറ ആദരവ് ഏറ്റുവാങ്ങും.
പി.എം ഫൗണ്ടേഷന്‍ കഴിഞ്ഞ ഒക്ടോബറില്‍ ‘ഗള്‍ഫ് മാധ്യമ’വുമായി ചേര്‍ന്ന് ഗള്‍ഫ് മേഖലയില്‍ നടത്തിയ ടാലന്‍റ് സര്‍ച്ച് പരീക്ഷയില്‍ യു.എ.ഇ തലത്തില്‍ മുന്നിലത്തെിയ 18 വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡ് ദാനവും ഇതേ വേദിയില്‍ നടക്കും.
ഉദ്ഘാടന ചടങ്ങിന് പിന്നാലെ അതേ വേദിയില്‍ നടക്കുന്ന ആദ്യ സെഷനില്‍ മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനും കേരള പൊതുമരാമത്ത്, നഗരകാര്യ വകുപ്പ് സെക്രട്ടറിയുമായ എ.പി.എം മുഹമ്മദ് ഹനീഷ് ‘സ്വപ്നങ്ങളെ എങ്ങനെ കീഴടക്കാം’ എന്ന വിഷയത്തില്‍ സംസാരിക്കും. തുടര്‍ന്ന് ഉന്നത വിജയം എങ്ങനെ നേടാം എന്ന വിഷയത്തില്‍ ഡോ.സംഗീത് ഇബ്രാഹിമും ഭാര്യ സുനൈന ഇഖ്ബാലും നയിക്കുന്ന പ്രത്യേക ശില്പശാലയായിരിക്കും. രണ്ടു പ്രഭാഷണങ്ങള്‍ക്കു ശേഷവും സംശയ നിവാരണത്തിന് അവസരമുണ്ടാകും.
ശനിയാഴ്ച നടക്കുന്ന വിവിധ സെഷനുകളില്‍ മുന്‍ രാഷ്ട്രപതി എ.പി.ജെ.അബ്ദുല്‍ കലാമിന്‍െറ സന്തത സഹചാരിയായിരുന്ന ഡോ.വി.കതിരേശന്‍, എം.ജി.വാഴ്സിറ്റി പ്രൊ വൈസ് ചാന്‍സലര്‍ ഡോ. ഷീന ഷുക്കൂര്‍, ടി.വി അവതാരകനും മജീഷ്യനുമായ രാജ് കലേഷ്, കരിയര്‍ കണ്‍സള്‍ട്ടന്‍റ് എം.എസ്.ജലീല്‍ , കരിയര്‍ ഗൈഡന്‍സ് കൗണ്‍സലര്‍ സൂസന്‍ മാത്യു, പ്രമുഖ സൈക്യാട്രിസ്റ്റ് ഡോ. ഡോ. ബിനു, ഓര്‍മശക്തി പരിശീലകന്‍ ജോജോ സി കാഞ്ഞിരക്കാടന്‍, ന്യൂട്രിഷനിസ്റ്റ് ഡോ. സൈദ അര്‍ഷിയ ബീഗം എന്നിവര്‍ വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും അഭിസംബോധന ചെയ്യും.
ശനിയാഴ്ച രാവിലെ മുതല്‍ മുഖ്യവേദിയിലെ പരിപാടികള്‍ക്ക് സമാന്തരമായി വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള സൈക്കോളജിക്കല്‍ കൗണ്‍സലിങും കരിയര്‍ കൗണ്‍സലിങ്ങും നടക്കും. പ്ളസ് വണ്‍, പ്ളസ് ടു വിദ്യാര്‍ഥികള്‍ക്ക് കേരള മെഡിക്കല്‍,എന്‍ജിനീയറിങ് പ്രവേശ പരീക്ഷയുടെ സിലബസ് അടിസ്ഥാനമാക്കിയുള്ള മാതൃകാ പ്രവേശ പരീക്ഷ ശനിയാഴ്ച 11 മണിക്ക് മേള നഗരിയില്‍ നടക്കും. വിസ്ഡം എജുക്കേഷനുമായി സഹകരിച്ചാണ് പരീക്ഷ നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.