ആളപായം ഒഴിവാക്കിയത് മികവുറ്റ രക്ഷാപ്രവര്‍ത്തനം
text_fieldsദുബൈ: അപകടം ഉണ്ടായയുടന്‍ നടന്ന മികവുറ്റ രക്ഷാപ്രവര്‍ത്തനമാണ് ആളപായം ഇല്ലാതെ എല്ലാവരെയും രക്ഷപ്പെടുത്താന്‍ സഹായിച്ചത്. അപകട വിവരം അറിഞ്ഞയുടന്‍ വിമാനത്താവളത്തിലെ അഗ്നിശമന വിഭാഗവും അടിയന്തര സേവന വിഭാഗങ്ങളും കുതിച്ചത്തെി. രക്ഷാപ്രവര്‍ത്തനത്തിനിടെ പൊള്ളലേറ്റ് അഗ്നിശമന സേനാംഗം ജാസിം ഹസന്‍െറ മരണം വേദനയായി.
സാങ്കേതിക തകരാറുണ്ടെന്ന് മനസ്സിലാക്കിയപ്പോള്‍ തന്നെ സാധാരണ ഉപയോഗിക്കുന്ന റണ്‍വേ ഒഴിവാക്കി മറ്റൊന്നിലാണ് പൈലറ്റ് വിമാനം ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചത്. എന്നാല്‍ ഇക്കാര്യം പൈലറ്റ് യാത്രക്കാരെ അറിയിച്ചിരുന്നില്ല. ഇടിച്ചിറങ്ങിയ വിമാനം മൂന്ന് കിലോമീറ്ററോളം നിരങ്ങി നീങ്ങിയതായി ദൃക്സാക്ഷികള്‍ പറഞ്ഞു. ഇതിനിടെ ഇരുഭാഗത്തെയും എന്‍ജിനുകള്‍ പൊട്ടിത്തെറിച്ച് തീ ചിറകുകളിലേക്ക് പടര്‍ന്നിരുന്നു.
സ്ഥലത്ത് കുതിച്ചത്തെിയ ഫയര്‍ എന്‍ജിനുകള്‍ വിമാനത്തിലേക്ക് വെള്ളം ചീറ്റി തീ നിയന്ത്രിക്കാന്‍ ശ്രമം തുടങ്ങി. ഇതിനിടെയുണ്ടായ വലിയ പൊട്ടിത്തെറിയില്‍ പരിക്കേറ്റാണ് അഗ്നിശമന സേനാംഗം മരിച്ചത്. നിമിഷങ്ങള്‍ക്കകം വിമാനം ഏതാണ്ട് പൂര്‍ണമായും കത്തിനശിച്ചു. വിമാനം റണ്‍വേയില്‍ നിന്ന് മാറ്റിയാണ് സര്‍വീസ് പുനരാരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.