വിമാനത്തിനകത്തെ ദൃശ്യങ്ങള്‍ വൈറലായി; മലയാളികളെ പരിഹസിച്ച് ലോകമാധ്യമങ്ങളും ട്രോളുകളും
text_fieldsദുബൈ: ദുബൈ വിമാനത്താവളത്തില്‍ എമിറേറ്റ്സ് വിമാനം അടിയന്തരമായി ഇറക്കിയതിന് ശേഷം തീപിടിക്കുന്നതിന് മുമ്പുള്ള യാത്രക്കാരുടെദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. കൈയില്‍ കിട്ടിയതെല്ലാം എടുത്ത് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന യാത്രക്കാരുടെ ദൃശ്യങ്ങള്‍ സംഭവ ദിവസം രാത്രിയോടെ പുറത്തുവന്നിരുന്നു. ലോകമാധ്യമങ്ങളിലും വിഡിയോ സജീവ ചര്‍ച്ചയായതോടെ മലയാളികളെ പരിഹസിച്ചും അനുകൂലിച്ചും നവ മാധ്യമങ്ങളില്‍ ഇന്നലെ ട്രോളര്‍മാരും കസറി.
യാത്രക്കാരില്‍ പലരും അപകടത്തിന്‍െറ വ്യാപ്തി മനസ്സിലാക്കി രക്ഷപ്പെടാന്‍ തിരക്ക് കൂട്ടുകയായിരുന്നു. എന്നാല്‍ മലയാളി യാത്രക്കാര്‍ തങ്ങളുടെ ബാഗുകള്‍ എടുക്കുന്ന തിരക്കിലായിരുന്നുവെന്ന് എന്‍.ഡി.ടി.വി അടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എമര്‍ജന്‍സി എക്സിറ്റിലൂടെ യാത്രക്കാരെ പുറത്തത്തെിക്കുമ്പോള്‍ സമയം കളഞ്ഞത് മലയാളി യാത്രക്കാരാണെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. യാത്രക്കാരില്‍ ഒരാള്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്. തങ്ങളുടെ വിലപിടിച്ച സാധനങ്ങളടങ്ങിയ ബാഗുകള്‍ എടുക്കുന്നതായി ഇതില്‍ കാണാം. ഒരാള്‍ ലാപ് ടോപ്പ് എന്ന് വിളിച്ചുപറയുന്നുണ്ടായിരുന്നു. ബാഗുകള്‍ എടുക്കാതെ രക്ഷപ്പെടാനായി വിമാന ജീവനക്കാരി നിര്‍ദേശം നല്‍കുന്നുണ്ടായിരുന്നു. പുറത്തേക്ക് ചാടാനും ഇവര്‍ നിര്‍ദേശിക്കുന്നുണ്ട്.
എന്നാല്‍ ബാഗുകള്‍ എടുക്കാതെ പുറത്തേക്ക് വരില്ല എന്ന വാശിയിലായിരുന്നു ചില യാത്രക്കാരെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ദുരന്തം മണത്തറിഞ്ഞ ‘വിഡിയോഗ്രാഫര്‍’ പുറത്തേക്ക് ചാടുമ്പോഴും പലരും സാധനങ്ങള്‍ എടുക്കുന്ന തിരക്കിലാണ്. വിമാനത്തിന്‍െറ പകുതിയോളം കത്തുന്നതാണ് പിന്നീട് ദൃശ്യങ്ങളില്‍ കാണുന്നത്. യു.എ.ഇ.യില്‍ നിന്നിറങ്ങുന്ന ഇംഗ്ളീഷ് പത്രങ്ങളിലും ദൃശ്യങ്ങള്‍ വാര്‍ത്തയായി. ജീവനേക്കാളേറെ ബാഗുകള്‍ക്ക് വില കൊടുത്ത യാത്രക്കാരെ കളിയാക്കി ട്രോളും ഇറങ്ങിയിട്ടുണ്ട്. പതിവ് പോലെ സിനിമാ പോസ്റ്ററുകളും ഡയലോഗുകളും വെച്ചാണ് സാമൂഹിക മാധ്യമങ്ങളില്‍ ട്രോളുകള്‍.
അതേസമയം, മലയാളി യാത്രക്കാരെ കണക്കിന് പരിഹസിക്കുന്ന ട്രോളര്‍മാര്‍ക്ക് എതിരെ അതേ നാണയത്തില്‍ മറുപടിയുമായി സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനങ്ങള്‍ സജീവമാണ്. ഒട്ടും പ്രതീക്ഷിക്കാതെ ഉണ്ടാകുന്ന ഇത്തരം അപകടങ്ങളില്‍ എന്ത് മാര്‍ഗം സ്വീകരിക്കണമെന്ന് പ്രവാസിയെ പഠിപ്പിക്കേണ്ടതില്ളെന്നാണ് ഒരു നിര്‍ദേശം.
യാത്രാ സുരക്ഷക്കായി ലാപ്ടോപ്പ് ബാഗിനകത്ത് വെച്ച പാസ്പോര്‍ട്ടുകളും മറ്റു രേഖകളും എടുക്കാനുള്ള പ്രവാസിയുടെ ശ്രമത്തെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടതെന്ന് അനുകൂല ട്രോളമാര്‍ വ്യക്തമാക്കുന്നു. ‘പാസ്പോര്‍ട്ട് നഷ്ടപ്പെട്ടാല്‍ എംബസി ഇടപെട്ട് സംഘടിപ്പിക്കും,വിസ കത്തിക്കരിഞ്ഞാല്‍ ദുബൈയിലെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ശരിയാക്കിത്തരും,നാട്ടിലെ സര്‍വകലാശാലകളുടെ സര്‍ട്ടിഫിക്കറ്റുകളും കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റും വിവാഹ ഉടമ്പടിയും കരിഞ്ഞില്ലാതായാല്‍ കേരളത്തിലെ എത്ര വാതിലുകള്‍ എത്ര തവണ കയറി ഇറങ്ങേണ്ടി വരുമെന്നാണ്’ ഇവരുടെ ചോദ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.