Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2016 7:45 PM IST Updated On
date_range 6 Aug 2016 7:45 PM ISTപ്രവാസി ഇന്ത്യക്കാര്‍ സാമ്പത്തിക അച്ചടക്കം പാലിക്കണം- അംബാസഡര്‍
text_fieldsbookmark_border
ദുബൈ: പ്രവാസി ഇന്ത്യക്കാര്‍ സാമ്പത്തിക അച്ചടക്കം പാലിക്കാന്‍ പരമാവധി ശ്രദ്ധിക്കണമെന്നും ഇന്ന് അവര്‍ നേരിടുന്ന പ്രധാന പ്രശ്നം കടക്കെണിയാണെന്നും യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ ടി.പി. സീതാറാം പറഞ്ഞു. ആഗസ്റ്റ് 31ന് അംബാസഡര്‍ പദവിയില്‍ നിന്നും ഇന്ത്യന്‍ വിദേശകാര്യ സര്‍വീസില്‍ നിന്നും വിരമിക്കുന്ന ടി.പി.സീതാറാമിന് ദുബൈയിലെ ഇന്ത്യന്‍ മാധ്യമ കൂട്ടായ്മ നല്‍കിയ യാത്രയയപ്പിന് നന്ദി പ്രകാശിപ്പിക്കുകയായിരുന്നു അദ്ദേഹം.
ശരിയായ ആസൂത്രണമില്ലാതെ പണം കടം വാങ്ങുന്നതും ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നതുമാണ് ആളുകളെ കടക്കെണിയിലേക്ക് നയിക്കുന്നത്. ഉത്തരവാദിത്തത്തോടെയുള്ള സാമ്പത്തിക വിനിയോഗമാണ് ആവശ്യം. നാട്ടിലെ കടബാധ്യതകള്‍ തീര്‍ക്കാനും നല്ല ജീവിതം സ്വപ്നം കണ്ടുമാണ് എല്ലാവരും ഗള്‍ഫിലത്തെുന്നത്. എന്നാല്‍ വരുമാനത്തെക്കുറിച്ച് ആലോചിക്കാതെ ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയും ബാങ്ക് ലോണ്‍ വഴിയും പണം നാട്ടിലേക്ക് അയക്കുന്ന വലിയൊരു ശതമാനമുണ്ട്. ഒരാള്‍ക്ക് ഒരു ഡെബിറ്റ് കാര്‍ഡും ഒരു ക്രെഡിറ്റ് കാര്‍ഡുമുണ്ടായാല്‍ തന്നെ ആവശ്യത്തിന് മതിയാവും. എന്നാല്‍ ആറും എട്ടും ക്രെഡിറ്റ് കാര്‍ഡുകളാണ് പലരും ഉപയോഗിക്കുന്നത്. പണത്തിന്‍െറ വിനിയോഗത്തില്‍ അച്ചടക്കം നിര്‍ബന്ധമാണ്. നാട്ടിലുള്ള ആശ്രിതരും കുടുംബങ്ങളും കൂടി ഈക്കാര്യം ഉള്‍ക്കൊള്ളണമെന്ന് അദ്ദേഹം പറഞ്ഞു.
വിദേശരാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികള്‍ക്കും നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും ഏറെ പരിമിതികളുണ്ട്. അതത് രാജ്യത്തെ നിയമ വ്യവസ്ഥിതിക്ക് അനുസരിച്ച് മാത്രമേ പ്രവര്‍ത്തിക്കാനാവൂ. ഇത് മനസ്സിലാക്കാതെയാണ് പലരും എംബസിയെ പഴിക്കുന്നത്. വ്യക്തികള്‍ ഉണ്ടാക്കിവെക്കുന്ന കടബാധ്യതകള്‍ ഏറ്റെടുക്കാനും എംബസികള്‍ക്കോ കോണ്‍സുലേറ്റിനോ കഴിയില്ല. എംബസികളെ പറ്റിയുള്ള തെറ്റായ പ്രതീക്ഷകളാണ് ആരോപണങ്ങള്‍ക്ക് കാരണം. എംബസികള്‍ക്ക് എന്തൊക്കെ ചെയ്യാനാവുമെന്ന ബോധം ജനങ്ങള്‍ക്കുമുണ്ടാകണം. കേരളത്തില്‍ നിന്നത്തെുന്ന നേതാക്കള്‍ അസോസിയേഷന്‍ യോഗങ്ങളില്‍ മാത്രമല്ലാതെ സാധാരണക്കാരെയും അവരുടെ താമസസ്ഥലങ്ങളും കാണണം. ഇവിടുത്തെ ജീവിതത്തിന്‍െറ അവസ്ഥ അത്തരത്തില്‍ മാത്രമേ അവര്‍ക്ക് ഉള്‍ക്കൊള്ളാനാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
തീവ്രവാദ പ്രസ്ഥാനങ്ങളുമായി ആരെങ്കിലും ബന്ധപ്പെടുകയോ ആകൃഷ്ടരാവുകയോ ചെയ്യുന്നത് കണ്ടാല്‍ അവരെ അതില്‍ നിന്ന് വിലക്കാനും അധികൃതരെ അറിയിക്കാനും എല്ലാവരും ജാഗ്രത പാലിക്കണം. അത്തരക്കാര്‍ ഒന്നോ രണ്ടോ ആയാല്‍ പോലും അത് സ്വന്തം രാജ്യക്കാരെ മൊത്തം പിന്നീട് പ്രതികൂലമായി ബാധിക്കുമെന്ന് അംബാസഡര്‍ ഓര്‍മിപ്പിച്ചു. 11 രാജ്യങ്ങളിലും 12 നഗരങ്ങളിലുമായി 36 വര്‍ഷത്തെ നയതന്ത്ര ജീവിതത്തിന് യു.എ.ഇ യിലാണ് അവസാനമാകുന്നത്. ഈ ഘട്ടത്തില്‍ എംബസിയെ ഏറെ ജനകീയമാക്കാനും ഇന്ത്യ-യു.എ.ഇ ബന്ധം കൂടുതല്‍ ശക്തമാക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനായിയെന്ന ആത്മസംതൃപ്തിയോടെയാണ് വിരമിക്കുന്നതെന്നും ടി.പി.സീതാറാം പറഞ്ഞു. വിരമിച്ച ശേഷം സര്‍വകലാശാലകളില്‍ പ്രഭാഷണം നടത്തുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മനസ്സിലുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.
ജലീല്‍ പട്ടാമ്പി അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ മാധ്യമ കൂട്ടായ്മയുടെ മെമന്‍േറാ പി.പി.ശശീന്ദ്രന്‍ അംബാസഡര്‍ക്ക് സമ്മാനിച്ചു. എല്‍വിസ് ചുമ്മാര്‍, മോഹന്‍ വടയാര്‍, റോയ് റാഫേല്‍, സാദിഖ് കാവില്‍, ടി.ജമാലുദ്ദീന്‍, തന്‍സി ഹാഷിര്‍ എന്നിവര്‍ സംസാരിച്ചു. ജോജി ജെയിംസ് സ്വാഗതവും സുമിത് നായര്‍ നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story