ദുബൈയില്‍ വിസ നടപടികള്‍ കൂടുതല്‍ സുഗമമാക്കി ഇ- വിഷന്‍ സംവിധാനം
text_fieldsദുബൈ: എമിഗ്രേഷന്‍ ഓഫിസില്‍ നേരിട്ടത്തെി അപേക്ഷ സമര്‍പ്പിക്കാതെ തന്നെ വിസ നടപടികള്‍ ഓണ്‍ലൈനിലൂടെ പൂര്‍ത്തീകരിക്കാന്‍ കഴിയുന്ന ദുബൈ താമസ- കുടിയേറ്റ വകുപ്പിന്‍െറ ഇ-വിഷന്‍ സംവിധാനത്തിന് ജനപ്രീതിയേറുന്നു. വിസ അപേക്ഷകര്‍ക്ക് ഓഫിസുകളില്‍ പോയി കാത്തിരിക്കാതെ ഇ മെയിലിലൂടെ വിസ കൈയിലത്തെുമെന്നതാണ് പുതിയ സംവിധാനത്തിന്‍െറ പ്രത്യേകത. അംഗീകൃത ടൈപ്പിങ് സെന്‍ററുകള്‍ വഴി ആവശ്യമായ രേഖകളുടെ പകര്‍പ്പ് സഹിതമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഇപ്പോള്‍ ദുബൈയില്‍ ഇ-വിഷന്‍ സംവിധാനത്തിലൂടെ മാത്രമാണ് താമസ- കുടിയേറ്റ രേഖകള്‍ ശരിയാക്കാനും അപേക്ഷ സമര്‍പ്പിക്കാനും സാധിക്കുക.
ദുബൈയെ സ്മാര്‍ട്ട് സിറ്റിയാക്കി മാറ്റാനുള്ള യു.എ.ഇ വൈസ്പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍െറ പ്രഖ്യാപനത്തിന്‍െറ ചുവടുപിടിച്ചാണ് കഴിഞ്ഞ വര്‍ഷം ദുബൈ താമസ- കുടിയേറ്റ വകുപ്പ് ഇ- വിഷന്‍ സംവിധാനം നടപ്പാക്കിയത്.
ഇതിന്‍െറ ഭാഗമായി നിലവിലുണ്ടായിരുന്ന രീതികള്‍ ഘട്ടംഘട്ടമായി ഇ-വിഷന്‍ സംവിധാനത്തിലേക്ക് മാറ്റിയിരുന്നു. താമസ വിസ എടുക്കാനും പുതുക്കാനുമുള്ള നടപടിക്രമങ്ങള്‍ പൂര്‍ണമായും ഇ- വിഷന്‍ സംവിധാനത്തിലൂടെയാണ് ഇപ്പോള്‍ പൂര്‍ത്തിയാക്കുന്നത്. വിസ അപേക്ഷക്ക് ആവശ്യമായ അസ്സല്‍ രേഖകള്‍ ടൈപ്പിങ് സെന്‍ററുകളില്‍ കാണിച്ചാല്‍ അതിന്‍െറ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ താമസ-കുടിയേറ്റ വകുപ്പിന് സമര്‍പ്പിക്കും.
വകുപ്പ് അപേക്ഷകള്‍ പരിശോധിച്ച് അര്‍ഹതയുള്ളവരുടെ വിസ പകര്‍പ്പുകള്‍ അപേക്ഷകരുടെ ഇമെയില്‍ വിലാസത്തിലേക്ക് അയച്ചുകൊടുക്കും. ഒപ്പം രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ സന്ദേശവും ലഭിക്കും.
മുന്‍കാലത്ത് വിസ നടപടികള്‍ക്ക് ആവശ്യമായിരുന്ന രേഖകള്‍ക്ക് പുറമെ സ്പോണ്‍സര്‍ ചെയ്യുന്നയാളുടെ അസ്സല്‍ യു.എ.ഇ തിരിച്ചറിയല്‍ കാര്‍ഡ്, അന്താരാഷ്ട്ര ബാങ്ക് അക്കൗണ്ട് (ഐബാന്‍), സ്പോണ്‍സറുടെ ഇമെയില്‍ വിലാസം എന്നിവ ഇ- വിഷനിലൂടെ അപേക്ഷിക്കാന്‍ ആവശ്യമാണ്. വേഗത്തില്‍ വിസ ലഭ്യമാകണമെങ്കില്‍ അതിനും സംവിധാനമുണ്ട്. ദുബൈയുടെ എല്ലാ മേഖലകളിലും അത്യാധുനിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയെന്ന ഭരണാധികാരികളുടെ ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നതെന്ന് ദുബൈ താമസ- കുടിയേറ്റ വകുപ്പ് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് റാശിദ് അല്‍ മര്‍റി പറഞ്ഞു.
ഏറ്റവും മികച്ച സാങ്കേതിക സംവിധാനങ്ങള്‍ വഴി ഉപഭോക്താക്കളുടെ സമയവും പ്രയത്നവും ലാഭിച്ച് എളുപ്പത്തിലും വേഗത്തിലും സേവനങ്ങള്‍ ലഭ്യമാക്കാനാണ് വകുപ്പ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.