ശക്തരായ വ്യക്തികള്‍: ഫോബ്സ് പട്ടികയില്‍ ശൈഖ് ഖലീഫയും
text_fieldsഅബൂദബി: ഫോബ്സ് മാഗസിന്‍ തയാറാക്കിയ ലോകത്തെ ഏറ്റവും ശക്തരായ വ്യക്തികളുടെ പട്ടികയില്‍ യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫയും. അറബ് ലോകത്തെ ഏറ്റവും ശക്തരായ വ്യക്തികളില്‍ രണ്ടാം സ്ഥാനവും ശൈഖ് ഖലിഫക്കാണ്. സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് ആല്‍ സഊദാണ് ഒന്നാം സ്ഥാനത്ത്. ബുധനാഴ്ച പ്രസിദ്ധീകരിച്ച 2016ലെ പട്ടികയില്‍ സല്‍മാന്‍ രാജാവ് 16ാം സ്ഥാനത്തും ശൈഖ് ഖലീഫ 39ാം സ്ഥാനത്തുമാണ്.
അബൂദബി ഭരണാധികാരിയായ ശൈഖ് ഖലീഫ ലോകത്തെ ധനികരായ ഭരണകര്‍ത്താക്കളില്‍ ഒരാളാണെന്നും ഫോബ്സ് റിപ്പോര്‍ട്ട് ചെയ്തു. 2.9 ട്രില്യന്‍ ദിര്‍ഹത്തിന്‍െറ പരമാധികാര സമ്പാദ്യ ഫണ്ടിന് അദ്ദേഹം മേല്‍നോട്ടം വഹിക്കുന്നു. ഇത് ലോകത്തെ ഏറ്റവും വലിയ പരമാധികാര സമ്പാദ്യ ഫണ്ടുകളിലൊന്നാണെന്നും ഫോബ്സ് പറയുന്നു.
തുടര്‍ച്ചയായി നാലാം തവണയും റഷ്യന്‍ പ്രസിഡന്‍റ് വ്ളാദ്മിര്‍ പുടിനാണ് ഫോബ്സ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ വര്‍ഷം മൂന്നാം സ്ഥാനത്തായിരുന്ന യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ 48ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നിയുക്ത യു.എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപാണ് പട്ടകയില്‍ രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ വര്‍ഷം 72ാം സ്ഥാനത്തായിരുന്നു ട്രംപ്.
യു.കെ പ്രധാനമന്ത്രി തെരേസ മെയ്, യൂബര്‍ സി.ഇ.ഒ ട്രവിസ് കലാനിക്, വാള്‍ട്ട് ഡിസ്നി കമ്പനി സി.ഇ.ഒ ബോബ് ഐഗര്‍, നിയുക്ത യു.എസ് വൈസ് പ്രസിഡന്‍റ് മൈക്ക് പെന്‍സ്, ഫിലിപ്പീന്‍സ് പ്രസിഡന്‍റ് റോഡ്രിഗോ ഡ്യുട്ടെററ്റ്, ലാസ് വെഗാസ് സാന്‍ഡ്സ് സി.ഇ.ഒ ഷെല്‍ഡന്‍ അഡെല്‍സന്‍ എന്നിവരുള്‍പ്പടെ 11 പുതുമുഖങ്ങളുണ്ട് പട്ടികയില്‍.
ആദ്യ പത്ത് സ്ഥാനങ്ങളിലെ മറ്റുള്ളവര്‍: ആജ്ഞലീന മെര്‍ക്കല്‍ (മൂന്ന്), സീ ജിന്‍പിങ് (നാല്), പോപ് ഫ്രാന്‍സിസ് ( അഞ്ച്), ജാനറ്റ് യെലന്‍ (ആറ്), ബില്‍ ഗേറ്റ്സ് (ഏഴ്), ലാറി പേജ് (എട്ട്), നരേന്ദ്ര മോദി (ഒമ്പത്) മാര്‍ക്ക് സുക്കര്‍ബര്‍ഗ് (പത്ത്).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.