ഗള്‍ഫില്‍ നിര്യാതരായി
text_fieldsതിരുവണ്ണൂര്‍ സ്വദേശി അബൂദബിയില്‍ നിര്യാതനായി
അബൂദബി: കോഴിക്കോട് തിരുവണ്ണൂര്‍ സ്വദേശിയും തക്രീറിലെ ജീവനക്കാരനുമായ കുണ്ടുങ്ങല്‍ ചെറിയകത്ത് സി.ഇ.വി. സാദിഖ് (56) അബൂദബിയില്‍ നിര്യാതനായി. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചിന് താമസ സ്ഥലത്താണ് മരണപ്പെട്ടത്. ഹൃദയാഘാതമാണ് മരണ കാരണം. പരേതനായ കോയസ്സന്‍ വീട്ടില്‍ കുഞ്ഞഹമ്മദ് കോയയുടെയും ചെറിയകം ഇമ്പിച്ചി പാത്തുമ്മാബിയുടെയും മകനാണ്. കുമ്മാട്ടി വീട്ടില്‍ നൂര്‍ജഹാനാണ് ഭാര്യ.
സഹോദരങ്ങള്‍: റാസിഖ്, മൂസ (റെയില്‍വേ), സുധീര്‍, താരിഖ്, സൈഫുദ്ദീന്‍. ഭാര്യയും മാതാവും ബന്ധുക്കളും അബൂദബിയിലുണ്ട്. മയ്യിത്ത് ഞായറാഴ്ച രാത്രി അബൂദബിയില്‍ ഖബറടക്കി.
കപ്പലില്‍ ഇന്ത്യക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍
ഷാര്‍ജ: ഖാലിദ് തുറമുഖത്ത് നങ്കൂരമിട്ട് കിടക്കുന്ന പഴയ കപ്പലിനകത്ത് 27 വയസ്സുള്ള ഇന്ത്യക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തെി. കഴിഞ്ഞ ദിവസമാണ് മൃതദേഹം കണ്ടത്തെിയതെന്ന് പൊലീസ് പറഞ്ഞു. തുറമുഖ ജോലിക്കാരാണ് മൃതദേഹം കണ്ടത്. ഉടന്‍ വിവരം പൊലീസിനെ അറിയിച്ചു. പൊലീസ്, പാരാമെഡിക്കല്‍ വിഭാഗം, ആംബുലന്‍സ് സംവിധാനങ്ങള്‍ സംഭവ സ്ഥലത്തത്തെി. മൃതദേഹം മേല്‍നടപടികള്‍ക്ക് ശേഷം ഫോറന്‍സിക് ലാബിലേക്ക് മാറ്റി. മരിച്ചയാള്‍ ഏത് സംസ്ഥാനത്ത് നിന്നുള്ളതാണെന്ന് വ്യക്തമായിട്ടില്ല. മൃതദേഹം കുവൈത്ത് ആശുപത്രി മോര്‍ച്ചറിയിലാണുള്ളത്.
എടപ്പാള്‍ സ്വദേശി ഉമ്മുല്‍ഖുവൈനില്‍ നിര്യാതനായി
ഉമ്മുല്‍ഖുവൈന്‍: എടപ്പാള്‍ വട്ടകുളം മുതൂരിലെ കൊടിലില്‍ ഉമ്മറിന്‍െറ മകന്‍ മുഹമ്മദ് ഷഹീര്‍ (23) ഹൃദായാഘാതത്തെ തുടര്‍ന്ന് ഉമ്മുല്‍ഖുവൈനില്‍ നിര്യാതനായി. ഉമ്മുല്‍ഖുവൈന്‍ വെജിറ്റബിള്‍ മാര്‍ക്കറ്റിലെ അന്‍സാര്‍ വെജിറ്റബിള്‍ ആന്‍ഡ്് ഫ്രൂട്ട്സ് എന്ന കടയില്‍ ജോലി ചെയ്തുവന്നിരുന്ന ശഹീര്‍ ബുധനാഴ്ച രാത്രി ജോലിക്കിടയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ഉമ്മുല്‍ഖുവൈന്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മൃതദേഹം ഇന്ത്യന്‍ കള്‍ചറല്‍ സൊസൈറ്റി മലപ്പുറം ജില്ലാ പ്രവര്‍ത്തകരായ റഫീഖ് ചങ്ങരംകുളം, ബഷീര്‍ ചങ്ങരംകുളം എന്നിവരുടെ നേതൃത്വത്തില്‍ നാട്ടിലത്തെിച്ച് ഖബറടക്കി. ആറുമാസം മുമ്പാണ് ഷഹീര്‍ ഗള്‍ഫിലത്തെിയത്. മാതാവ്: ആയിശക്കുട്ടി.
ഹൃദയാഘാതം: പാലക്കാട് സ്വദേശി നിര്യാതനായി
അബൂദബി: ഹൃദയാഘാതം മൂലം പാലക്കാട് സ്വദേശി നിര്യാതനായി. കുഴല്‍മന്ദം സ്വദേശിയും അല്‍ ജാബിര്‍ കമ്പനിയില്‍ സര്‍വീസ് സ്റ്റേഷനിലെ ജീവനക്കാരനുമായ ശശികുമാര്‍ (43) ആണ് മരണപ്പെട്ടത്. ഭാര്യ: സീതാലക്ഷ്മി. രണ്ട് പെണ്‍കുട്ടികളുണ്ട്. കഴിഞ്ഞ ദിവസം രാത്രി 11.30ഓടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴി മധ്യേ മരണപ്പെടുകയായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.