റാസല്‍ഖൈമ യു.എ.ഇയിലെ പ്രധാന ടൂറിസം കേന്ദ്രമാകുന്നു
text_fieldsദുബൈ: റാസല്‍ഖൈമ ഗള്‍ഫിലെ സുപ്രധാന ടൂറിസം കേന്ദ്രമായി മാറുന്നു. കഴിഞ്ഞവര്‍ഷം മാത്രം ഇവിടേക്ക് എത്തിയ സഞ്ചാരികളുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണ് രേഖപ്പെടുത്തിയത്.
ഇന്ത്യക്കാര്‍ക്കാണ് റാസല്‍ഖൈമയോട് കൂടുതല്‍ പ്രിയം. യു.എ.ഇയിലെ വടക്കന്‍ എമിറേറ്റായ റാസല്‍ഖൈമയിലെ കാഴ്ചകള്‍ കാണാന്‍ കഴിഞ്ഞവര്‍ഷം ഏഴര ലക്ഷത്തിലേറെ സഞ്ചാരികളാണ് എത്തിയത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 12.4 ശതമാനം വര്‍ധന സഞ്ചാരികളുടെ എണ്ണത്തില്‍ രേഖപ്പെടുത്തി. ഇന്ത്യയില്‍ നിന്നും ഇംഗ്ളണ്ടില്‍ നിന്നുമുള്ള സഞ്ചാരികള്‍ക്കാണ് റാസല്‍ഖൈമയോട് പ്രിയം കൂടുതല്‍. ഇവിടെയത്തെുന്ന ഇന്ത്യന്‍ വിനോദസഞ്ചാരികളുടെ എണ്ണം 80 ശതമാനം വര്‍ധിച്ചപ്പോള്‍ ഇംഗ്ളീഷുകാരുടെ വരവ് 24.7 ശതമാനം കൂടിയെന്ന് റാക് ടൂറിസം ഡെവലപ്മെന്‍റ് അതോറിറ്റിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.
റാക് ഭരണാധികാരി ശൈഖ് സഊദ് ബിന്‍ സഖര്‍ ആല്‍ ഖാസിമിയുടെ നിര്‍ദേശപ്രകാരം ടൂറിസം മേഖലയില്‍ വരുത്തിയ മാറ്റങ്ങളും വൈവിധ്യവത്കരണവുമാണ് സഞ്ചാരികളുടെ എണ്ണം വര്‍ധിക്കാന്‍ ഇടയാക്കിയത്.
ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തിലും 47.7 ശതമാനത്തിന്‍െറ വര്‍ധനയുണ്ടായിട്ടുണ്ട്.
രണ്ടുവര്‍ഷത്തിനകം സഞ്ചാരികളുടെ എണ്ണം 10 ലക്ഷത്തിലേറെയാക്കാനാണ് അതോറിറ്റി ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.