അബൂദബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ഇന്ത്യയിലത്തെുന്നു
text_fieldsഅബൂദബി: അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ ഇന്ത്യ സന്ദര്‍ശിക്കുന്നു. സുരക്ഷ, സാമ്പത്തികം, നിക്ഷേപം തുടങ്ങിയവ അടക്കം വിവിധ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നത് അടക്കം കാര്യങ്ങള്‍ മുഹമ്മദ് ബിന്‍ സായിദിന്‍െറ സന്ദര്‍ശനത്തില്‍ ചര്‍ച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്തയാഴ്ച മുഹമ്മദ് ബിന്‍ സായിദ് ഇന്ത്യയിലത്തെുമെന്ന് വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് പ്രമുഖ ഇംഗ്ളീഷ് പത്രം റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, സന്ദര്‍ശനം സംബന്ധിച്ച് ഒൗദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.
രണ്ട് ദിവസത്തെ സന്ദര്‍ശനമാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഫെബ്രുവരി 11, 12 തീയതികളിലായിരിക്കും സന്ദര്‍ശനം. ന്യൂഡല്‍ഹിക്ക് പുറമെ വാണിജ്യ തലസ്ഥാനമായ മുംബൈയും മുഹമ്മദ് ബിന്‍ സായിദ് സന്ദര്‍ശിക്കും. മുഹമ്മദ് ബിന്‍ സായിദിനൊപ്പം ഉന്നതതല പ്രതിനിധി സംഘവും ഇന്ത്യയിലത്തെുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എ.ഇ സന്ദര്‍ശിച്ചിരുന്നു. ഇതിന് ശേഷം ഇന്ത്യയിലത്തെുന്ന പ്രമുഖ യു.എ.ഇ ഭരണാധികാരിയാണ് മുഹമ്മദ് ബിന്‍ സായിദ്. 2015 ആഗസ്റ്റില്‍ യു.എ.ഇയിലത്തെിയ മോദിയുടെ ക്ഷണം സ്വീകരിച്ചാണ് മുഹമ്മദ് ബിന്‍ സായിദ് ഇന്ത്യയിലത്തെുന്നത്.
മോദി സന്ദര്‍ശന വേളയില്‍ പ്രഖ്യാപിച്ച ഭീകരതക്കെതിരെയുള്ള സമഗ്ര പോരാട്ടം സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ സന്ദര്‍ശന വേളയില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭീകരതയെ മതത്തില്‍ നിന്ന് മാറ്റി നിര്‍ത്തി ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചിരുന്നു.
ഇതോടൊപ്പം നിക്ഷേപ മേഖലയിലും ചര്‍ച്ചയുണ്ടാകും. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനവേളയില്‍ 7500 കോടി ഡോളറിന്‍െറ നിക്ഷേപ ഫണ്ട് പ്രഖ്യാപിച്ചിരുന്നു. വളര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍ വിവിധ മേഖലകളില്‍ നിക്ഷേപം നടത്തുന്നതിന് യു.എ.ഇ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
റെയില്‍വേ, ഭവന മേഖല, തുറമുഖങ്ങള്‍, റോഡ്, സൗരോര്‍ജം അടക്കം പുനരുപയോഗ ഊര്‍ജ മേഖല എന്നിവിടങ്ങളിലാണ് യു.എ.ഇ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നത്. ഇത് സംബന്ധിച്ചും ചര്‍ച്ചകള്‍ നടക്കും. 2015 ആഗസ്റ്റിന് ശേഷം ഇന്ത്യ- യു.എ.ഇ ഉന്നത തലത്തില്‍ നടക്കുന്ന നാലാമത്തെ സന്ദര്‍ശനമാണ് മുഹമ്മദ് ബിന്‍ സായിദിന്‍േറത്. ആഗസ്റ്റില്‍ നരേന്ദ്ര മോദി അബൂദബിയും ദുബൈയും സന്ദര്‍ശിച്ചതിന് പിന്നാലെ യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്യാന്‍ ന്യൂഡല്‍ഹിയില്‍ എത്തിയിരുന്നു.
നിക്ഷേപങ്ങളും വ്യാപാര കരാറുകളും സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് ഇന്ത്യന്‍ ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്ലി കഴിഞ്ഞ മാസം യു.എ.ഇ സന്ദര്‍ശിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് മുഹമ്മദ് ബിന്‍ സായിദ് ഇന്ത്യയിലത്തെുന്നത്. യു.എ.ഇയിലുള്ള 26 ലക്ഷം ഇന്ത്യന്‍ പ്രവാസികളും ശൈഖ് മുഹമ്മദ് ബിന്‍ സായിദിന്‍െറ സന്ദര്‍ശനത്തെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.