കടലില്‍ വീണ വെപ്പുപല്ല് എടുക്കാനും ദുബൈ പൊലീസ്
text_fieldsദുബൈ: ബോട്ട് ജീവനക്കാരന്‍െറ കടലില്‍ വീണ വെപ്പുപല്ല് മുങ്ങിയെടുക്കാനും ദുബൈ പൊലീസിന്‍െറ സേവനം. ഇതടക്കം നിസ്സാരമെന്ന് തോന്നിക്കുന്ന നിരവധി രക്ഷാപ്രവര്‍ത്തനങ്ങളാണ് ദുബൈ പൊലീസിന്‍െറ കടല്‍ രക്ഷാവിഭാഗം നടത്തിയതെന്ന് വകുപ്പ് മേധാവി മേജര്‍ അലി അബ്ദുല്ല നഖ്ബി അറിയിച്ചു.
ബോട്ടിന്‍െറ ഡെക്കില്‍ നിന്ന് കുളിക്കുന്നതിനിടെയാണ് വയോധികനായ ജീവനക്കാരന്‍െറ വെപ്പുപല്ല് കടലില്‍ വീണത്. മറ്റൊന്ന് വാങ്ങാന്‍ പണമില്ലാത്തതിനാല്‍ ദുബൈ പൊലീസിനെ വിവരമറിയിച്ചു. മുങ്ങല്‍ വിദഗ്ധരത്തെി ഒരുമണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവില്‍ ചെളിയില്‍ പുതഞ്ഞ നിലയില്‍ പല്്ള സെറ്റ് കണ്ടെടുക്കുകയായിരുന്നു. ഇത് തിരിച്ചുകൊടുത്തപ്പോള്‍ ജീവനക്കാരന്‍െറ സന്തോഷത്തിന് അതിരില്ലായിരുന്നുവെന്ന് മേജര്‍ അലി പറഞ്ഞു.
മറ്റൊരിക്കല്‍ ജുമൈറ ബീച്ചില്‍ കുളിക്കവെ ബ്രിട്ടീഷ് കുടുംബത്തിലെ മുതിര്‍ന്നയാളുടെ മോതിരം കാണാതായി.
തലമുറകളായി കൈമാറ്റം ചെയ്തുവന്നിരുന്ന അമൂല്യമായ മോതിരമായിരുന്നു ഇത്. നിരാശയിലായ കുടുംബം പൊലീസിനെ വിവരമറിയിച്ചു. ഏറെ നേരത്തെ തിരച്ചിലിനൊടുവില്‍ മണലില്‍ പുതഞ്ഞ നിലയില്‍ മോതിരം കണ്ടെടുക്കാനായി. കുടുംബം നാട്ടിലത്തെിയതിന് ശേഷം ദുബൈ പൊലീസിന് നന്ദി പറഞ്ഞ് കത്തയച്ചിരുന്നു.
ദമ്പതികളുടെ വളരെ ചെറിയ വിവാഹ മോതിരവും ഇത്തരത്തില്‍ ജുമൈറ ബീച്ചില്‍ നിന്ന് കണ്ടെടുക്കാന്‍ സാധിച്ചതായി മേജര്‍ അലി പറഞ്ഞു. പൊതുജനങ്ങളെ എപ്പോഴും സന്തോഷവാന്മാരാക്കുകയെന്ന ഭരണാധികാരികളുടെ ലക്ഷ്യത്തിനനുസരിച്ചാണ് ദുബൈ പൊലീസിന്‍െറ പ്രവര്‍ത്തനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.