പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തു
text_fieldsഅബൂദബി: കഴിഞ്ഞയാഴ്ച യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം പ്രഖ്യാപിച്ച പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ അബൂദബിയില്‍ നടന്നു.
ഞായറാഴ്ച മുശ്രിഫ് പാലസില്‍ നടന്ന ചടങ്ങിലാണ് 12ാമത് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തത്. മന്ത്രിസഭാ മാറ്റങ്ങള്‍ക്ക് പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ അംഗീകാരം നല്‍കിയിരുന്നു.
അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍െറ സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലാണ് മന്ത്രിമാര്‍ ചുമതലയേറ്റത്.
നമ്മുടെ ആഗ്രഹങ്ങള്‍ വളരെ ഉയരത്തിലാണെന്നും യു.എ.ഇ നിങ്ങളില്‍ നിന്ന് വളരെയധികം പ്രതീക്ഷിക്കുന്നുണ്ടെന്ന് മന്ത്രിസഭാംഗങ്ങളോട് ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം പറഞ്ഞു.
ജനങ്ങളുടെ ഈ പ്രതീക്ഷകള്‍ സഫലീകരിക്കാനുള്ള യോഗ്യതയുള്ളവരാണ് നിങ്ങള്‍. രാജ്യത്തിനും ജനങ്ങള്‍ക്കും നിങ്ങളുടെ ഹൃദയത്തില്‍ മുന്‍ഗണന നല്‍കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ആഗോള തലത്തില്‍ ഏറ്റവും മികച്ച നേട്ടങ്ങള്‍ കൈവരിക്കാനും നിലനിര്‍ത്താനുമുള്ള യാത്ര തുടരണമെന്ന് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് നിര്‍ദേശിച്ചു.
പുതിയ മന്ത്രിസഭ നവീന രീതിയിലുള്ള സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളുടെ ആദ്യ പടിയാണ്. യുവത്വവും സന്തോഷവും വൈജ്ഞാനിക വികസനവും നിറഞ്ഞുനില്‍ക്കുന്നതാണ്.
വരുംകാലം പുതിയ ആശയങ്ങളുടെയും അവ പ്രാവര്‍ത്തികമാക്കുന്നതിന്‍െറയും ആണെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസത്തോടെ പ്രവര്‍ത്തിക്കാന്‍ ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ നിര്‍ദേശിച്ചു.
സര്‍വ മേഖലകളിലും വികസനവും അഭിവൃദ്ധിയും കൊണ്ടുവരാന്‍ ശേഷിയുള്ളതാണ് ശൈഖ് മുഹമ്മദ് ബിന്‍ റാശിദിന്‍െറ നേതൃത്വത്തിലുള്ള മന്ത്രിസഭയെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.