അബൂദബിയില്‍ ബാര്‍ബര്‍ ഷോപ്പുകളില്‍ പരിശോധന തുടരുന്നു; കഴിഞ്ഞ വര്‍ഷം കണ്ടത്തെിയത് 254 നിയമ ലംഘനങ്ങള്‍
text_fieldsഅബൂദബി: അബൂദബി മുനിസിപ്പാലിറ്റിക്ക് കീഴിലുള്ള പ്രദേശങ്ങളിലെ ബാര്‍ബര്‍ ഷോപ്പുകളിലും ബ്യൂട്ടി സലൂണുകളിലും അധികൃതര്‍ പരിശോധന തുടരുന്നു. ആരോഗ്യ സുരക്ഷാ നിലവാരം പാലിക്കുന്നുണ്ടോയെന്ന് ബോധ്യപ്പെടുന്നതിനും മോശം പ്രവണതകള്‍ തടയുന്നതിന്‍െറയും ഭാഗമായാണ് പരിശോധനകള്‍ നടത്തുന്നത്.
അബൂദബി സിറ്റി, മുസഫ, ഷഹാമ, അല്‍ ബത്തീന്‍ എന്നിവിടങ്ങളിലെയെല്ലാം മുനിസിപ്പല്‍ സെന്‍ററുകളുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. കഴിഞ്ഞ വര്‍ഷം അബൂദബി സിറ്റി മുനിസിപ്പാലിറ്റിക്ക് കീഴിലെ 2875 സ്ഥാപനങ്ങളിലാണ് പരിശോധന നടന്നത്. ഇവയില്‍ 254 നിയമ ലംഘനങ്ങള്‍ കണ്ടത്തെുകയും ചെയ്തു. സുരക്ഷാ നിലവാരങ്ങള്‍ പാലിക്കാത്തതും ജനങ്ങളുടെ ആരോഗ്യത്തിന് ദോഷകരവുമായ 5542 പാക്കറ്റ് സൗന്ദര്യ വര്‍ധക വസ്തുക്കളും ഹെര്‍ബല്‍ മിക്സറുകളും പിടികൂടുകയും ചെയ്തു. അധികൃതരില്‍ നിന്ന് ലൈസന്‍സ് നേടാതെ ഉപയോഗിച്ചിരുന്ന സൗന്ദര്യവര്‍ധക ആരോഗ്യ ഉപകരണങ്ങളും പിടിച്ചെടുത്തു.
പരിശോധനയില്‍ നിരവധി നിയമ ലംഘനങ്ങളാണ് കണ്ടത്തെിയതെന്ന് മുനിസിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു. മുടിക്കും ത്വക്കിനും ഉപയോഗിക്കുന്ന നിരവധി ഉല്‍പന്നങ്ങള്‍ ലേബല്‍ ഇല്ലാത്തവയായിരുന്നു. കാലാവധി കഴിഞ്ഞ നിരവധി സൗന്ദര്യവര്‍ധക ഉല്‍പന്നങ്ങളും പിടിച്ചെടുത്തു.
ആരോഗ്യ വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ മാത്രം ഉപയോഗിക്കേണ്ട ഉപകരണങ്ങളും സലൂണുകളിലുണ്ടായിരുന്നു.
വൃത്തിയില്ലാത്തതും തട്ടിപ്പ് നടത്തുന്നതുമായ സേവനങ്ങള്‍ പിടികൂടുന്നതിനുള്ള മുനിസിപ്പാലിറ്റിയുടെ പദ്ധതിയുടെ ഭാഗമായാണ് പരിശോധനകള്‍ നടത്തിയത്. മുസഫ മുനിസിപ്പല്‍ സെന്‍ററിന് കീഴില്‍ 2217 ഇന്‍സ്പെക്ഷന്‍ കാമ്പയിനുകള്‍ നടത്തുകയും 5352 പാക്കറ്റ് സൗന്ദര്യ വര്‍ധക വസ്തുക്കള്‍ പിടിച്ചെടുക്കുകയും 109 നിയമ ലംഘനങ്ങള്‍ കണ്ടത്തെുകയും ചെയ്തു.
അല്‍ വത്ബയില്‍ 28ഉം ഷഹാമയില്‍ 70ഉം അല്‍ ബത്തീനില്‍ 39ഉം നിയമ ലംഘനങ്ങളാണ് കണ്ടത്തെിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.