ഷാര്‍ജ സര്‍വകലാശാലയില്‍ നിരവധി കാറുകള്‍ കത്തിനശിച്ചു
text_fieldsഷാര്‍ജ: സര്‍വകലാശാല വളപ്പില്‍ നിറുത്തിയിട്ടിരുന്ന 19 കാറുകള്‍ കത്തി നശിച്ചു. ഞായറാഴ്ച്ച രാവിലെ 11 മണിക്ക് ശേഷമായിരുന്നു തീപിടിത്തം.
വനിത വിഭാഗത്തിന്‍െറ കാര്‍ പാര്‍ക്കിങ് കേന്ദ്രത്തിലാണ് തീപിടിത്തം ഉണ്ടായത്. ടൊയോട്ട കാംറി കാറിനായിരുന്നു ആദ്യം തീ പിടിച്ചത്. ഇത് പെട്ടെന്ന് തന്നെ മറ്റ് കാറുകളിലേക്കും നിറുത്തല്‍ കേന്ദ്രത്തിന്‍െറ മേല്‍ക്കൂരയിലേക്കും പടര്‍ന്നു.
കാറുകളുടെ ഇന്ധന ടാങ്കുകള്‍ക്ക് തീപിടിച്ചതോടെ ഘോര ശബ്ദത്തോടെ പൊട്ടിത്തെറിക്കാന്‍ തുടങ്ങി. ഇതിനകം തന്നെ സിവില്‍ ഡിഫന്‍സ് വിഭാഗം സംഭവ സ്ഥലത്തത്തെി തീ അണക്കാന്‍ തുടങ്ങിയിരുന്നു. വളരെ സാഹസപ്പെട്ടാണ് അഗ്നിശമന വിഭാഗം തീ അണച്ചത്. കാറുകള്‍ക്ക് പുറമെ ഇരുചക്ര വാഹനങ്ങളും കത്തി നശിച്ചിട്ടുണ്ട്. ആര്‍ക്കും പരിക്കില്ല.
കാറിനകത്തുണ്ടായിരുന്ന രേഖകളും വിലപിടിപ്പുള്ള വസ്തുക്കളും പഠനോപകരണങ്ങളും കത്തി നശിച്ചതായി വിദ്യാര്‍ഥികള്‍ പറഞ്ഞു. അപകടത്തിന്‍െറ കാരണം അറിവായിട്ടില്ല. ഫോറന്‍സിക് വിഭാഗം സംഭവ സ്ഥലത്തത്തെി തെളിവെടുപ്പ് നടത്തി. തീപിടിത്തത്തെ തുടര്‍ന്ന് പ്രദേശമാകെ പുകപടലങ്ങള്‍ നിറഞ്ഞിരുന്നു. രണ്ട്് നിരകളിലായിട്ടാണ് കാറുകള്‍ നിറുത്തിയിട്ടിരുന്നത്. ഇതാണ് തീ പെട്ടെന്ന് പടര്‍ന്ന് കയറാന്‍ ഇടയാക്കിയത്. തീപിടിച്ച 19 കാറുകളും കത്തി നശിച്ചതായി അഗ്നിശമന വിഭാഗം പറഞ്ഞു. ഇതിന് പുറമെ നിരവധി കാറുകള്‍ ഭാഗികമായി കത്തിയിട്ടുണ്ട്.
സിവില്‍ഡിഫന്‍സ് വിഭാഗത്തിന്‍െറ സമയോചിതമായ ഇടപ്പെടലാണ് വന്‍ ദുരന്തം വഴിമാറ്റിയത്. കാറുകളുടെ ഭാഗങ്ങള്‍ പൊട്ടിത്തെറിച്ച് സമീപ ഭാഗങ്ങളില്‍ ചിന്നി ചിതറി വീണു. ഇതിലെ തീ അണക്കാന്‍ പ്രത്യേക വിഭാഗത്തെ തന്നെ നിയോഗിച്ചാണ് തുണയായത്.
തീപിടിച്ച ഭാഗത്തേക്ക് അടുക്കാന്‍ പോലും സാധിക്കാത്ത നിലയിലായിരുന്നു ചൂട്. സര്‍വകലാശാലയുടെ ചരിത്രത്തില്‍ ഇത്രയും വലിയൊരു അപകടം ആദ്യത്തെതാണെന്ന് അധികൃതര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.