ദുബൈ ഫ്രെയിം പദ്ധതി പൂര്‍ത്തിയാകുന്നു
text_fieldsദുബൈ: സഅബീല്‍ പാര്‍ക്കിലെ ദുബൈ ഫ്രെയിം പദ്ധതി 77 ശതമാനം പൂര്‍ത്തിയായതായി ദുബൈ നഗരസഭ അധികൃതര്‍ അറിയിച്ചു.
ദുബൈ നഗരത്തിന്‍െറ പൗരാണികവും ആധുനികവുമായ കാഴ്ചകള്‍ സമ്മേളിക്കുന്ന ഇടമാണ് ദുബൈ ഫ്രെയിം.
പാര്‍ക്കിലെ സ്റ്റാര്‍ ഗേറ്റിന് സമീപം 160 ദശലക്ഷം ദിര്‍ഹം ചെലവിട്ട് നിര്‍മിക്കുന്ന പദ്ധതി പ്രദേശത്ത് നഗരസഭ ഡയറക്ടര്‍ ജനറല്‍ ഹുസൈന്‍ നാസര്‍ ലൂത്ത ചൊവ്വാഴ്ച സന്ദര്‍ശനം നടത്തി.
50 നില കെട്ടിടത്തിന്‍െറ ഉയരത്തില്‍ നിര്‍മിക്കുന്ന കൂറ്റന്‍ ജാലക സമാനമായ കെട്ടിടമാണ് ദുബൈ ഫ്രെയിം. 150 മീറ്റര്‍ ഉയരവും 93 മീറ്റര്‍ വീതിയുമുള്ള രണ്ട് കൂറ്റന്‍ തൂണുകളും ഇവയെ ബന്ധിപ്പിക്കുന്ന 100 ചതുരശ്രമീറ്റര്‍ പാലവുമാണ് ദുബൈ ഫ്രെയിമിലുള്ളത്. ഫ്രെയിമിന്‍െറ ഒരുവശത്ത് പുരാതന ദുബൈയുടെ ഭാഗമായ കറാമ, ഉമ്മുഹുറൈര്‍, ബര്‍ദുബൈ, ദേര എന്നിവയും മറുവശത്ത് ആധുനിക ദുബൈയുടെ ഭാഗമായ അംബരചുംബികളും സന്ദര്‍ശകര്‍ക്ക് കാണാന്‍ കഴിയും.
താഴത്തെ നിലയില്‍ ദുബൈയുടെ വളര്‍ച്ച വ്യക്തമാക്കുന്ന മ്യൂസിയം സജ്ജീകരിക്കും. കണ്ണഞ്ചിപ്പിക്കും വേഗത്തിലുള്ള ദുബൈയുടെ പരിണാമം മള്‍ട്ടിമീഡിയ സംവിധാനത്തിന്‍െറ സഹായത്തോടെ വിശദീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.